പനിയോ ജലദോഷമോ ഉണ്ടാകുമ്ബോള്‍ ആവി പിടിച്ചാല്‍ വളരെ ആശ്വാസം ലഭിക്കും. എന്നാല്‍ ആവി പിടിക്കുന്നതു ശരിയായ രീതിയിലല്ലെങ്കില്‍ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.

ആവി പിടിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തുടര്‍ച്ചയായി അഞ്ചു മിനിറ്റില്‍ കൂടുതല്‍ സമയം ആവി പിടിക്കരുത്. കണ്ണിനു മുകളില്‍ ആവി ഏല്‍ക്കാതെ സൂക്ഷിക്കണം. നനഞ്ഞ തുണിയോ മറ്റോ വെച്ച്‌ കണ്ണു മറക്കാം. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തില്‍ കലര്‍ത്തരുത്. തുളസിയിലയോ യൂക്കാലി തൈലമോ ഉപയോഗിക്കാം. തൃത്താവ്, ഇഞ്ചിപ്പുല്ല്, രാമച്ചം, പനിക്കൂര്‍ക്ക എന്നിവയും ആവി പിടിക്കാന്‍ ഉപയോഗിക്കാം.

വേപ്പറൈസറുകള്‍ ഉപയോഗിക്കുമ്ബോള്‍ സ്വിച്ച്‌ ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക. ഉറച്ച പ്രതലത്തില്‍ വെച്ചു വേണം വേപ്പറൈസറുകള്‍ ഉപയോഗിക്കാന്‍. ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറില്‍ ഉപയോഗിക്കരുത്.