കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ ചൈനയിലെ സിയാന്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ക്ക്‌ ഇളവ്‌.കോവിഡിന്റെ ഡെല്‍റ്റ വകഭേദം വ്യാപനം ഉയര്‍ന്നതോടെ ഡിസംബര്‍ 22ന്‌ ആണ്‌ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തിയത്‌.

 

ആളുകള്‍ക്ക്‌ പുറത്തിറങ്ങുന്നിതിനടക്കം കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ചൈനയുടെ ‘സീറോ കോവിഡ്’ നയത്തിന്റെ ഭാഗമായാണ്‌ നിയന്ത്രണം.അതിനിടെ, ശീതകാല ഒളിമ്ബിക്സിന് ആഴ്ചകള്‍ ശേഷിക്കെ ബീജിങ്ങില്‍ ആദ്യ ഒമിക്രോണ്‍ ബാധ സ്ഥിരീകരിച്ചു. ബീജിങ്ങിലെ വടക്കുപടിഞ്ഞാറന്‍ ജില്ലയായ ഹൈഡിയന്‍ നിവാസിക്കാണ് രോഗം സ്ഥിരീകരിച്ചത്.