രാഹുൽ ഗാന്ധിക്കും, കെ സി വേണുഗോപാലിനും പിന്നാലെ കൂടുതൽ കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടി ട്വിറ്റർ. പാർട്ടിയുടെ ഔദ്യോഗിക ഹാൻഡിലുകളായ ഏഴ് അക്കൗണ്ടുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.
രൺദീപ് സുർജേവാല, അജയ് മഖൻ, മാണിക്കം ടാഗോർ, സുശ്മിത ദേവ്, ജിതേന്ദ്ര സിംഗ് ആൽവർ, മദൻ മോഹൻ ഝാ, പവൻ ഖേര ഉൾപ്പെടെ 23 കോൺഗ്രസ് നേതാക്കളുടെ അക്കൗണ്ടുകളാണ് ഇതോടെ പ്രവർത്തന രഹിതമായത്. മഹാരാഷ്ട്ര , ഗുജറാത്ത്, തമിഴ്നാട്, അടക്കമുള്ള സംസ്ഥാന ഘടകങ്ങളുടെ ഹാൻഡിലുകൾ ഉൾപ്പെടെ ഏഴ് അക്കൗണ്ടുകൾക്കെതിരെയും ട്വിറ്റർ നടപടി സ്വീകരിച്ചു.
വിഷയത്തിൽ തർക്കത്തിനില്ലെന്നും നിയമപരമയ നടപടിയാണ് സ്വീകരിച്ചതെന്നും ട്വിറ്ററിന്റെ വിശദികരണം. എന്നാൽ, എതിർ ശബ്ദങ്ങൾക്ക് ലോക്ഡൗൺ പ്രഖ്യാപിക്കുകയാണ് കേന്ദ്രസർക്കാരിന്റെ നിർബന്ധത്തിന് വഴങ്ങ്ങ്ങി ട്വിറ്റർ എന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയൻകാ ഗാന്ധി കുറ്റപ്പെടുത്തി.



