വാ​​​ഷിം​​​ഗ്ട​​​ൺ: യു​​​എ​​​സി​​​ലെ ടെ​​​ന്ന​​​സി​​​യി​​​ൽ അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ലു​​​ണ്ടാ​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ മൂ​​​ന്നു യു​​​വാ​​​ക്ക​​​ൾ മ​​​രി​​​ച്ചു. നാ​​​ലു​​​പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​ർ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ടെ​​​ന്ന​​​സി​​​യി​​​ലെ നാ​​​ഷ്‌​​​വി​​​ല്ല​​​യി​​​ലു​​​ള്ള തോ​​​ർ​​​ബെ​​​റ്റ് സെ​​​ന്‍റ് അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റി​​​ൽ പ്രാ​​​ദേ​​​ശി​​​ക​​​സ​​​മ​​​യം വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി പ​​​ത്തു​​​മ​​​ണി​​​യോ​​​ടെ​​​യാ​​​ണ് സംഭവം. അ​​​പ​​​ക​​​ട​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ര​​​ണ്ട് തോ​​​ക്കു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.