കെ​പി​സി​സി സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​യാ​യി മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ ടി.​യു. രാ​ധാ​കൃ​ഷ്ണ​നെ നി​യ​മി​ച്ചു. തൃ​ശൂ​രി​ന്‍റെ പ്ര​തി​നി​ധി​യാ​ണ് ടി.​യു. രാ​ധാ​കൃ​ഷ്ണ​ൻ. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ അ​ടു​ത്തി​ടെ കോ​ണ്‍​ഗ്ര​സ് വി​ട്ടു സി​പി​എ​മ്മി​ന്‍റെ ഭാ​ഗ​മാ​യ കെ.​പി. അ​നി​ൽ​കു​മാ​റാ​യി​രു​ന്നു സം​ഘ​ട​നാ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ​സെ​ക്ര​ട്ട​റി. ഈ ​സ്ഥാ​ന​ത്തേ​ക്കാ​ണ് ടി.​യു. രാ​ധാ​കൃ​ഷ്ണ​നെ​ത്തു​ന്ന​ത്.

കെ​പി​സി​സി ഓ​ഫീ​സി​ന്‍റെ ഭ​ര​ണ​ച്ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല തി​രു​വ​ന​ന്ത​പു​ര​ത്തു നി​ന്നു​ള്ള ജി.​എ​സ്. ബാ​ബു​വി​നു ന​ൽ​കി. 14 ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രെ​യും നി​ശ്ച​യി​ച്ചു. പു​തി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രു​ടെ ചു​മ​ത​ലാ​വി​ഭ​ജ​നം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ പൂ​ർ​ത്തി​യാ​ക്കി.

ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ: കെ.​പി. ശ്രീ​കു​മാ​ർ- തി​രു​വ​ന​ന്ത​പു​രം, പ​ഴ​കു​ളം മ​ധു- കൊ​ല്ലം, എം.​എം. ന​സീ​ർ- പ​ത്ത​നം​തി​ട്ട, ജി. ​പ്ര​താ​പ​വ​ർ​മ ത​ന്പാ​ൻ- ആ​ല​പ്പു​ഴ, എം.​ജെ. ജോ​ബ്- കോ​ട്ട​യം, ജോ​സി സെ​ബാ​സ്റ്റ്യ​ൻ- ഇ​ടു​ക്കി, എ​സ്. അ​ശോ​ക​ൻ- എ​റ​ണാ​കു​ളം, കെ. ​ജ​യ​ന്ത്- തൃ​ശൂ​ർ, ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലി​ബ്- പാ​ല​ക്കാ​ട്, പി.​എ. സ​ലിം- മ​ല​പ്പു​റം, കെ.​കെ. എ​ബ്ര​ഹാം- കോ​ഴി​ക്കോ​ട്, പി.​എം. നി​യാ​സ്- വ​യ​നാ​ട്, സി. ​ച​ന്ദ്ര​ൻ- ക​ണ്ണൂ​ർ, സോ​ണി സെ​ബാ​സ്റ്റ്യ​ൻ- കാ​സ​ർ​ഗോ​ഡ്.