കണിയാപുരത്ത് ബൈക്കില്‍ പോയ യുവാവിനെ തടഞ്ഞ് നിര്‍ത്തി ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയെ സഹായിച്ച് പൊലീസ്. മര്‍ദനമേറ്റ അനസിന്റെ മൊഴി പോലും രേഖപ്പെടുത്താതെ പ്രതിക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. മംഗലപുരം പൊലീസിന്റേതാണ് വിചിത്രനടപടി. ഒന്നാം പ്രതി ഫൈസലിനെയാണ് അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടത്. ക്രൂരമായി മർദിച്ചിട്ടും ഗൗരവമുള്ള വകുപ്പുകൾ ചുമത്തിയില്ലെന്ന് ആക്ഷേപം.

നിരവധി കേസുകളിൽ പ്രതിയായ കണിയാപുരം മസ്താൻ മുക്ക് സ്വദേശി ഫൈസലും സംഘവുമാണ് മർദ്ദിച്ചത്. അനസും സുഹുത്തും കഴിഞ്ഞ ദിവസം ഭക്ഷണം കഴിക്കാൻ ബൈക്കിൽ പോകുമ്പോൾ ഫൈസലും സംഘവും തടഞ്ഞ് നിർത്തിയെന്നാണ് അനസ് പറയുന്നത്. ബൈക്കിന്‍റെ താക്കോൽ ഊരിയെടുക്കാൻ ശ്രമിച്ചത് തടഞ്ഞതോടെയാണ് മർദ്ദനമെന്നാണ് പരാതി.