കൊച്ചി: റഷ്യയില്‍നിന്ന്​ മടങ്ങിയെത്തിയ വിജയനും മോഹനയും അടുത്ത യാത്ര ലക്ഷ്യമിട്ടിരുന്നത്​ ജപ്പാനിലേക്കാണ്​.

എന്നാല്‍, അതിന്​ മു​േമ്ബ ഭാര്യയെ തനിച്ചാക്കി ഒടുവിലത്തെ യാത്ര പോവുകയായിരുന്നു എറണാകുളം ഗാന്ധിനഗര്‍ സലിം രാജന്‍ റോഡിലെ ശ്രീ ബാലാജി കോഫിഹൗസ്​ ഉടമ കെ.ആര്‍. വിജയന്‍ (71).

ഒക്​ടോബര്‍ 28ന് എട്ടുദിവസത്തെ റഷ്യ സന്ദര്‍ശനം കഴിഞ്ഞ്​​ തിരിച്ചെത്തിയ വിജയനും ഭാര്യ മോഹനയും രണ്ടുദിവസത്തിന്​ ശേഷം കോഫി ഹൗസ്​ തുറന്നിരുന്നു. വെള്ളിയാഴ്​ച രാവിലെ കടയില്‍​ കുഴഞ്ഞുവീണ അദ്ദേഹത്തെ സ്വകാര്യ ആശുപത്രി ഐ.സി.യുവില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമായിരുന്നു മരണകാരണം.

14 വര്‍ഷത്തിനിടെ 26 രാജ്യങ്ങളാണ്​ ഇവര്‍ സഞ്ചരിച്ചത്​. 2007ല്‍ ഈജിപ്​തിലേക്കായിരുന്നു ആദ്യ യാത്ര. ചായക്കടയിലെ ചെറിയ വരുമാനത്തില്‍നിന്ന് പ്രതിദിനം 300 രൂപ മാറ്റി​െവച്ചായിരുന്നു വിജയ​െന്‍റയും ഭാര്യയുടെയും ലോകയാത്രകള്‍. പലപ്പോഴും വായ്​പയെടുത്താണ്​ ചെലവുകള്‍ കണ്ടെത്തിയത്​

പിന്നീട്​ സ്വകാര്യ യാത്രാ ഏജന്‍സിയുടെ ബ്രാന്‍ഡ്​ അംബാസഡറായതോടെ അവരുടെ സ്​പോണ്‍സര്‍ഷിപ്പിലും യാത്രകള്‍ ചെയ്​തു. ഇവരില്‍നിന്ന്​ പ്രചോദനം ഉള്‍ക്കൊണ്ട്​ ലോകയാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചവര്‍ അനേകമാണ്.

എറണാകുളം നഗരത്തില്‍ സൈക്കിളില്‍ ചായ വിറ്റ്​ നടന്ന അദ്ദേഹം 25 വര്‍ഷം മുമ്ബാണ്​ ശ്രീ ബാലാജി കോഫിഹൗസ് തുടങ്ങിയത്​. പിതാവിനൊപ്പം ചെറുപ്പത്തില്‍ നടത്തിയ യാത്രകളുടെ തുടര്‍ച്ചയായി മുതിര്‍ന്നപ്പോള്‍ രാജ്യത്തി​െന്‍റ പല ഭാഗത്തേക്കും സ്വന്തമായി പോയി. 1988ല്‍ ഹിമാലയം സന്ദര്‍ശിച്ചു. പിന്നീട് യു.എസ്, ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ബ്രസീല്‍, അര്‍ജന്‍റീന തുടങ്ങി ദമ്ബതികള്‍ സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക നീളും. 2020ല്‍ ‘ചായ വിറ്റ് വിജയ​െന്‍റയും മോഹനയുടെയും ലോക സഞ്ചാരങ്ങള്‍’ എന്ന പേരില്‍ പുസ്​തകവും പുറത്തിറക്കി.

ഒക്​ടോബര്‍ അവസാനം നടത്തിയ റഷ്യന്‍ യാത്രയില്‍ മോസ്‌കോ, സെന്‍റ്​ പീറ്റേഴ്‌സ്ബര്‍ഗ്, റഷ്യന്‍ പാര്‍ലമെന്‍റ്​ മന്ദിരം, റെഡ് സ്‌ക്വയര്‍, ക്രെംലിന്‍ കൊട്ടാരം എന്നിവയെല്ലാം ഇവര്‍ കണ്ടിരുന്നു. അടുത്ത റഷ്യന്‍ യാത്രയില്‍ വ്ലാദിമിര്‍ പുടിനെയും കാണാന്‍ കഴിയുമെന്നാണ് വിജയന്‍ പറഞ്ഞിരുന്നത്