ശരീരപ്രകൃതം കൊണ്ടും പ്രായം കൂടുമ്ബോള്‍ ശാരീരികമായുണ്ടാകുന്ന മാറ്റങ്ങള്‍ കൊണ്ടും പ്രത്യേകതകള്‍ ഏറെയുള്ള ശരീരമാണ് സ്ത്രീകളുടേത്. ആര്‍ത്തവം, ഗര്‍ഭധാരണ , പ്രസവം, ആ‍ര്‍ത്തവവിരാമം എന്നീ പല ഘട്ടങ്ങളിലൂടെ സ്ത്രീകള്‍ കടന്നു പോകുന്നുണ്ട്. അതുകൊണ്ടുതന്നെ പലവിധ ഹോര്‍മോണ്‍ വ്യതിയാനങ്ങളും ശാരീരിക അസ്വസ്ഥതകളും സ്ത്രീകള്‍ക്ക് ഉണ്ടാകാം. ശരിയായ രീതിയിലുള്ള ഭക്ഷണക്രമം സ്ത്രീകള്‍ പിന്തുടരാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സ്ത്രീകള്‍ നിര്‍ബന്ധമായും കഴിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

ഓട്സ്

ഫെെബറും കാര്‍ബോഹൈഡ്രേറ്റുകള്‍ ധാരാളമായി അടങ്ങിയവയാണ് ഓട്‌സ്. ഓട്സ് കഴിക്കുന്നത് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജം നല്‍കാന്‍ സഹായിക്കുന്നു. മറ്റ് ധാന്യങ്ങളില്‍ അടങ്ങിയിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രോട്ടീനും കൊഴുപ്പും ഓട്‌സില്‍ അടങ്ങിയിട്ടുണ്ട്.

പാല്‍

ദിവസവും ഓരോ ഗ്ലാസ് പാല്‍ ഓട്സ്, കോണ്‍ഫ്ലേക്സ് തുടങ്ങിയത് ഏതെങ്കിലും ചേര്‍ത്തു കഴിക്കുക. അല്ലെങ്കില്‍ പഴച്ചാറുകളില്‍ പാല്‍ ചേര്‍ത്തു സ്മൂത്തിയായി ഉണ്ടാക്കി കഴിക്കുക. പാലില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകള്‍ക്ക് ബലം നല്‍കുന്നു.

ചെറുപയര്‍

ദിവസവും ചെറുപയര്‍, കടല, പരിപ്പ് തുടങ്ങി ഏതെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ കഴിക്കുന്നത് കാര്‍ബോഹൈഡ്രേറ്റും പ്രോട്ടീനും വേണ്ടത്ര കിട്ടും.