ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍ ബോര്‍ഡ് അംഗവും മുന്‍ പ്രസിഡന്റുമായ രഞ്ജന്‍ ഏബ്രഹാമിന്റെ മാതാവ് ഏലിയാമ്മ ഏബ്രഹാം ഇന്ന് നിര്യാതയായി. ഏലിയാമ്മ ഏബ്രഹാമിന്റെ നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ജോഷി വള്ളിക്കളം, ട്രഷറര്‍ മനോജ് അച്ചേട്ട്, വൈസ് പ്രസിഡന്റ് ബാബു മാത്യു, ജോ. സെക്രട്ടറി സാബു കട്ടപ്പുറം, ജോ. ട്രഷറര്‍ ഷാബു മാത്യു, മറ്റ് ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.