തിരുവനന്തപുരം: തെക്ക് കിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനു സമീപം സ്ഥിതിചെയ്തിരുന്ന ന്യൂന മര്‍ദ്ദം ദുര്‍ബലമായി. ഇന്നുവരെ ( ഒക്ടോബര്‍ 17) ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനും തുടര്‍ന്ന് മഴയുടെ ശക്തി കുറയാനും സാധ്യതയുണ്ട്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം കേരളം ഉള്‍പ്പെടയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച (ഒക്ടോബര്‍ 20 ) മുതല്‍ തുടര്‍ന്നുള്ള 3-4 ദിവസങ്ങളില്‍ വ്യാപകമായി മഴക്ക് സാധ്യതയുണ്ട് .ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യതയുണ്ട്.