തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ വൈകീട്ട് 3 മണിക്ക് പ്രഖ്യാപിക്കും. നടി സുഹാസിനി അദ്ധ്യക്ഷയായ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്. ഇത്തവണ 30 ചിത്രങ്ങളാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയവയില്‍ 80 സിനിമകളാണ് അവാര്‍ഡിന് അപേക്ഷിച്ചിരുന്നത്.

എന്‍ട്രികളുടെ എണ്ണം വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തില്‍ വിധി നിര്‍ണയ സമിതിയ്‌ക്ക് ദ്വിതല സംവിധാനം ഏര്‍പ്പെടുത്തി നിയമാവലി പരിഷ്‌കരിച്ച ശേഷമുള്ള ആദ്യ അവാര്‍ഡാണ് ഇത്തവണത്തേത്.

ബിജു മേനോന്‍, ഫഹദ് ഫാസില്‍, ജയസൂര്യ, ഇന്‍ന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമ്മൂട്, ടൊവിനോ തോമസ് തുടങ്ങിയവര്‍ തമ്മിലാണ് മികച്ച നടനുള്ള അവാര്‍ഡിനായി മത്സരം. ശോഭന, അന്ന ബെന്‍, നിമിഷ സജയന്‍, പാര്‍വ്വതി തിരുവോത്ത്, സംയുക്ത മേനോന്‍ തുടങ്ങിയവരാണ് മികച്ച നടിയ്‌ക്കുള്ള പുസ്‌കാര പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നവര്‍.

വെള്ളം,കപ്പേള,ഒരിലത്തണലില്‍,സൂഫിയും സുജാതയും,ആണും പെണ്ണും,കയറ്റം,അയ്യപ്പനും കോശിയും,പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ,ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍,ഭാരതപ്പുഴ തുടങ്ങിയവയാണ് മികച്ച സിനിമകളുടെ പട്ടികയിലുള്ളത്. സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക.