തിരുവനന്തപുരം:  നെയ്യാറ്റിന്‍കരയില്‍ ബൈകും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ മരിച്ചു. നെയ്യാറ്റിന്‍കര പരശുവയ്ക്കല്‍ സ്വദേശിയായ സുരേഷ് കുമാര്‍( 55) ആണ് മരിച്ചത്. ഡ്യൂടി കഴിഞ്ഞ് മടങ്ങവെയായിരുന്നു അപകടം.

ആറാലുമൂട്ടില്‍ വച്ച്‌ സുരേഷ് സഞ്ചരിച്ചിരുന്ന ബൈകും ലോറിയും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. സംഭവ സ്ഥലത്തു വച്ചുതന്നെ സുരേഷ് മരിച്ചു. തിരുവനന്തപുരം സിറ്റി ക്രൈംബ്രാഞ്ചില്‍ എസ്‌ഐ ആയിരുന്നു സുരേഷ്.