കോവിഡ് 19 നെ പ്രതിരോധിക്കാനുള്ള മികച്ച മാര്‍ഗം രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുക എന്നത് തന്നെയാണ്. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാന്‍ കഴിക്കേണ്ട പഴ ഏവ എന്ന് നോക്കിയാലോ,

പേരയ്ക്ക, നെല്ലിയ്ക്ക, ഞാവല്‍, മാമ്ബഴം എന്നിവ പ്രതിരോധശക്തി വര്‍ധിക്കാന്‍ കഴിക്കേണ്ട പഴങ്ങളാണ്.
പേരയ്ക്കയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. തക്കാളിയും തണ്ണിമത്തനും കഴിഞ്ഞാല്‍ ലൈക്കോപീന്‍ എന്ന വര്‍ണവസ്തുവും പേരയ്ക്കയില്‍ ധാരാളം ഉണ്ട്. ഈ ആന്റിഓക്സിഡന്റ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതോടൊപ്പം ഹൃദയാരോഗ്യത്തിനും, ചിലയിനം അര്‍ബുദങ്ങള്‍ പ്രതോരോധിക്കാനും നല്ലതാണ്.

ഞാവല്‍പ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന ഒരു പഴമാണിത്. ദഹനപ്രശ്നങ്ങള്‍ക്കും ഇത് പരിഹാരമേകും. ജീവികം സി ധാരാളം അടങ്ങിയതിനാല്‍ പ്രതിരോധശക്തി മെച്ചപ്പെടുത്തും. ഹീമോഗ്ലോബിന്റെ അളവ് കൂട്ടാന്‍ ഇരുമ്ബ് ധാരാളം അടങ്ങിയ ഞാവല്‍ പഴം സഹായിക്കും. ഇതിന് ആന്റിബാക്‌ടീരിയല്‍, ആന്റിഇന്‍ഫക്ടീവ്, ആന്റി മലേറിയല്‍ ഗുണങ്ങളും ഉണ്ട്.

ഈ പഴങ്ങള്‍ കൂടാതെ തക്കാളി, കാപ്സിക്കം, കൂണ്‍, പച്ചനിറത്തിലുള്ള പച്ചക്കറികളായ ബ്രക്കോളി പോലുള്ളവയെല്ലാം പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കും.

നെല്ലിക്ക: നെല്ലിക്കയില്‍ വൈറ്റമിന്‍ സി, കാല്‍സ്യം ഫോസ്ഫറസ്, ഇരുമ്ബ് ഇവ ധാരാളം അടങ്ങിയിട്ടുണ്ട്. നെല്ലിക്ക ജ്യൂസ് പ്രതിരോധശക്തി മെച്ചപ്പെടുത്താന്‍ ഏറ്റവും മികച്ച ഒന്നാണ്. ഉപാപചയപ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. വൈറല്‍, ബാക്‌ടീരിയല്‍ രോഗങ്ങളെ തടയുന്നു. കൂടാതെ ചര്‍മത്തിന്റെയും തലമുടിയുടെയും ആരോഗ്യത്തിനും നെല്ലിക്ക ഏറെ ഗുണം ചെയ്യും. നെല്ലിക്കയിലടങ്ങിയ പോളിഫിനോളുകള്‍ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നു.