ഡാലസ്: മാർത്തോമ്മ സഭയിലെ ഓരോ അംഗവും ക്രിസ്തുവിന്റെ ഒരു മിഷനറിയാവുക എന്ന ലക്ഷ്യത്തോടെ 1924 ൽ ആരംഭിച്ച മാർത്തോമ്മ സന്നദ്ധ സുവിശേഷക സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നടത്തപ്പെടുന്ന സംഘവാര പ്രവർത്തനങ്ങളുടെ ഭാഗമായി നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിലെ സൗത്ത് വെസ്റ്റ് സെന്റർ (എ) യിൽപ്പെട്ട ഇടവകളുടെ നേതൃത്വത്തിൽ നാളെ (തിങ്കൾ) മുതൽ വെള്ളിയാഴ്ച വരെ വചനപ്രഘോഷണം നടത്തപ്പെടുന്നു.

മുൻ  സഭാ സെക്രട്ടറിയും, എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്റർ ബാഗ്ലൂർ മുൻ ഡയക്ടറും, മാർത്തോമ്മ ചർച്ച് ഓഫ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവക വികാരിയും (ഇൻ ചാർജ്) ആയ വെരി.റവ.ഡോ.ചെറിയാൻ തോമസ്,  സഭയുടെ  കർണ്ണാടക സംസ്ഥാനത്തെ  വിവിധ മിഷൻ ഫീൽഡിലെ പ്രമുഖ സുവിശേഷകരായ മാത്യു  സാമുവേൽ (കെഎൻഎസ് ), കെ.തങ്കച്ചൻ (കോളാർ ), എം .സി അലക്‌സാണ്ടർ (സിർസി), ജയരാജ് എസ്.എൽ (ഹോസ്‌കോട്ട്) എന്നിവർ സെപ്തംബർ 27 മുതൽ ഒക്ടോബർ 1വരെ എല്ലാ ദിവസവും വൈകിട്ട് 7 മണി മുതൽ 8.30 വരെ ഓൺലൈൻ പ്ലാറ്റ് ഫോം ആയ സൂമിലൂടെ നടത്തപ്പെടുന്ന കൺവെൻഷനിൽ മുഖ്യ സന്ദേശം നൽകുന്നു.

നാളെ (തിങ്കൾ) വൈകിട്ട് 7 മണിക്ക് ഒക്ലഹോമ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ. മീറ്റിങ്ങ് ഐ ഡി 84967034925 പാസ്സ്‌കോഡ് 2021

സെപ്തംബർ 28 ചൊവ്വാഴ്ച്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മ ഇടവകയുടെ ഇടവക മിഷന്റെ നേതൃത്വത്തിൽ. മീറ്റിങ്ങ് ഐഡി 9910602126 പാസ്സ്‌കോഡ് 1122.

സെപ്തംബർ 29 ബുധനാഴ്ച ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ. മീറ്റിങ്ങ് ഐഡി 89425191618. പാസ്സ്‌കോഡ് 77777.

സെപ്തംബർ 30 വ്യാഴാഴ്ച്ച ഡാളസ് കാരോൾട്ടൺ മാർത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ നേതൃത്വത്തിൽ. മീറ്റിങ്ങ് ഐഡി 83355086297. പാസ്സ്‌കോഡ് 1400.

സമാപന ദിവസമായ ഒക്ടോബർ 1 വെള്ളിയാഴ്ച്ച  ഡാളസ് സെന്റ്.പോൾസ് മാർത്തോമ്മ ഇടവകയുടെ ഇടവകമിഷന്റെ (മീറ്റിങ്ങ് ഐഡി 83481943269. പാസ്സ്‌കോഡ് 11111)   നേതൃത്വത്തിലും ആണ് കൺവെൻഷൻ നടത്തപ്പെടുന്നതെന്ന് ഇടവക മിഷൻ സെന്റർ സെക്രട്ടറി സജി ജോർജ് അറിയിച്ചു.

സെന്ററിലെ വിവിധ ഇടവകളിലെ വികാരിമാരായ റവ. തോമസ് മാത്യു പി, റവ.ലാറി വർഗീസ്, റവ.സോനു വർഗീസ്, റവ.എബ്രഹാം കുരുവിള, വെസ്റ്റ്  സെന്റർ (എ) യുടെ ചുമതലക്കാരായ റവ.ഈപ്പൻ വർഗീസ് ( പ്രസിഡന്റ്), മാത്യു ലൂക്കോസ് (വൈസ്.പ്രസിഡന്റ്), സജി ജോർജ് (സെക്രട്ടറി), തോമസ് ജോർജ് (ട്രഷറാർ) എന്നിവർ എല്ലാ വിശ്വാസികളെയും ഒരാഴ്ച്ച നീളുന്നതായ കൺവെൻഷനിലേക്ക് ക്ഷണിക്കുന്നതായി അറിയിച്ചു.

                                                                               (ഷാജീ രാമപുരം)