സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി ജോജി. ഫഹദ് ഫാസിൽ തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സന്തോഷ വാർത്ത ആരാധകരെ അറിയിച്ചത്. “സ്വീഡനിൽ നിന്നുള്ള നല്ല വാർത്ത! മികച്ച ഇന്റർനാഷണൽ ഫീച്ചർ ഫിലിം അവാർഡിന് ജോജി അർഹമായി, അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

ലോകമെമ്പാടുമുള്ള സ്വതന്ത്ര സിനിമകൾ പ്രദർശിപ്പിക്കാൻ സ്വീഡിഷ് ഇൻറർനാഷണൽ ചലച്ചിത്രമേള അവസരം നൽകും. ഒക്ടോബർ 25-ന് ആരംഭിക്കുന്ന ചലച്ചിത്രമേള 31 വരെ നീണ്ടുനിൽക്കും. ഒരാഴ്ച നീണ്ടുനിൽക്കുന്ന ചലച്ചിത്രമേളയിൽ ലോകത്തിന്റെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കും.

ശ്യാം പുഷ്കറിന്റെ തിരക്കഥയിൽ ദിലീഷ് പോത്തനാണ് ജോജി സംവിധാനം ചെയ്തത്. ഈ വർഷം ഏപ്രിലിൽ ആമസോൺ പ്രൈമിലാണ് ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഫഹദ്, ദിലീഷ്, ശ്യാം എന്നിവരുടെ രണ്ടാമത്തെ കൂട്ടുകെട്ടാണ് ജോജി. മഹേഷിന്റെ പ്രതികാരം (2016) എന്ന സിനിമയിലും ഇവർ മൂന്നുപേരും ഒത്തുചേർന്നിരുന്നു. മഹേഷിന്റെ പ്രതികാരം എന്ന ചിത്രവും പ്രേക്ഷക ശ്രദ്ധ പിടിച്ചുപററിയിരുന്നു. ഒരു തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിലാണ് ഫഹദ് ഇപ്പോൾ.