വത്തിക്കാന്‍ സിറ്റി: അയർലണ്ട് പ്രസിഡന്‍റ് മിഖായേൽ ഹിഗിൻസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സെപ്റ്റംബർ പതിനേഴാം തിയതി, വെള്ളിയാഴ്ച്ച രാവിലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. കുടിയേറ്റവും, പരിസ്ഥിതി സംരക്ഷണവും തുടങ്ങിയ വിവിധ കാര്യങ്ങൾ ചർച്ചാവിഷയമായി. ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ 26- മത് കാലാവസ്ഥാ വ്യതിയാന സമ്മേളനത്തെക്കുറിച്ചും (Conference on Climate Change (COP 26) ഇരുവരും സംസാരിച്ചു.

മാര്‍പാപ്പയുമായുള്ള കൂടികാഴ്ച്ചയ്ക്ക് ശേഷം വത്തിക്കാൻ സ്റ്റേറ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും, മറ്റ് രാജ്യങ്ങളുമായുള്ള ബന്ധത്തിന്‍റെ വത്തിക്കാന്‍ സെക്രട്ടറി പോൾ റിച്ചാർഡ് ഗാല്ലഗർ മെത്രാപ്പോലീത്തയുമായും മിഖായേൽ ഹിഗിൻസ് സംസാരിച്ചു. മഹാമാരി വിതച്ച പ്രത്യാഘാതങ്ങളെ കുറിച്ചും യൂറോപ്പിന്‍റെ ഭാവിയെ കുറിച്ചും ചര്‍ച്ചാ വിഷയമായി. 2017 മെയ് മാസത്തിലും അദ്ദേഹം വത്തിക്കാനിലെത്തി പാപ്പയെ സന്ദര്‍ശിച്ചിരിന്നു.