തിരുവനന്തപുരം: കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ വാക്കാണ് ‘സ്വര്‍ണം’. ഇപ്പോള്‍ ഇതാ ‘സ്വര്‍ണത്തിന്റെ രാഷ്ട്രീയം’ പ്രമേയമാക്കി മലയാളത്തില്‍ പുതിയൊരു സിനിമ ഒരുങ്ങുന്നു. അനൂപ് മേനോന്‍ ചിത്രം ‘വരാല്‍’ ആണ് പ്രേക്ഷകരില്‍ സസ്‌പെന്‍സ് നിറയ്ക്കുന്നത്. വരാലിന്റെ പുതിയ പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. The politics of Gold എന്ന ക്യാപ്ഷനോടെയാണ് അനൂപ് മേനോന്‍ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. മലയാളത്തില്‍ ഒരു പൊളിറ്റിക്കല്‍ ഡ്രാമ കൂടി അണിയറയില്‍ ഒരുങ്ങുന്നതായാണ് ഈ പോസ്റ്ററില്‍ നിന്നു വ്യക്തമാകുന്നത്. പോസ്റ്ററിലെ അനൂപ് മേനോന്റെ ദുരൂഹത നിറഞ്ഞ ലുക്കും ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

തികച്ചും ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ‘വരാല്‍’ എന്ന് ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. പ്രകാശ് രാജും, അനൂപ് മേനോനുമാണ് കണ്ണന്‍ താമരക്കുളം ഒരുക്കുന്ന ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സണ്ണി വെയ്ന്‍, സായ്കുമാര്‍, രഞ്ജി പണിക്കര്‍, സുരേഷ് കൃഷ്ണ, ശങ്കര്‍ രാമകൃഷ്ണന്‍, മേഘനാഥന്‍, ഇര്‍ഷാദ്, ഹരീഷ് പേരടി, സെന്തില്‍ കൃഷ്ണ, ശിവജി ഗുരുവായൂര്‍, ഇടവേള ബാബു, ഡ്രാക്കുള സുധീര്‍, മിഥുന്‍, കൊല്ലം തുളസി, ദിനേശ് പ്രഭാകര്‍, ടിറ്റോ വില്‍സന്‍, മനുരാജ്, വിജയ് നെല്ലീസ്, മുഹമ്മദ് ഫൈസല്‍, മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനായ എ.സി.പി.ലാല്‍ജി, ഹണി റോസ്, ഗൗരി നന്ദ, മാലാ പാര്‍വ്വതി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.അനൂപ് മേനോന്‍ തിരക്കഥ ഒരുക്കുന്ന വരാല്‍ ടൈം ആഡ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ പി.എ സെബാസ്റ്റ്യനാണ് നിര്‍മിക്കുന്നത്.

എന്‍.എം ബാദുഷയാണ് ചിത്രത്തിന്റെ പ്രൊജക്‌ട് ഡിസൈനര്‍. പ്രൊജക്‌ട് കോര്‍ഡിനേറ്റര്‍: അജിത്ത് പെരുമ്ബള്ളി, ഛായാഗ്രഹണം: രവിചന്ദ്രന്‍, ചിത്രസംയോജനം: അയൂബ് ഖാന്‍, സംഗീതം: നിനോയ് വര്‍ഗീസ്, ബി.ജി.എം: ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: അമൃത മോഹന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് ഷെറിന്‍ സ്റ്റാന്‍ലി, അഭിലാഷ് അര്‍ജുനന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, മേക്കപ്പ്: സജി കൊരട്ടി, ആര്‍ട്ട്: സഹസ് ബാല, ചീഫ് അസോ: കെ.ജെ വിനയന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍; കെ.ആര്‍ പ്രകാശ്, സ്റ്റില്‍സ്- ഷാലു പെയ്യാട്,പി.ആര്‍.ഒ – പി.ശിവപ്രസാദ്, സുനിത സുനില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍. സെപ്തംബര്‍ ആദ്യ വാരത്തില്‍ ചിത്രീകരണം ആരംഭിച്ച ‘വരാലി’ന്റെ പ്രധാന ലൊക്കേഷന്‍ കൊച്ചി, തിരുവനന്തപുരം, കുട്ടിക്കാനം എന്നിവിടങ്ങളില്‍ പുരോഗമിക്കുന്നു.