ജോസ് കാടാപുറം
ന്യൂയോർക്:സെപ്റ്റ.10 ,11 ,12 തീയതികളിൽ (വെള്ളി ,ശനി ,ഞായർ )പരി: .കന്യാ മറിയത്തിന്റെ പിറവി തിരുന്നാൾ റോക്‌ലാൻഡ് സെന്റ് .മേരീസ് ക്നാനായ  കത്തോലിക്കാ പള്ളിയിൽ ഭക്തി  സാന്ദ്രമായി ആഘോഷിച്ചു. ഇടവക വികാരി ഫാ .ബിബി തറയിൽ  തിരുന്നാളിന്റെ പ്രധാന ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊടിയേറ്റി  ,തദവസരത്തിൽ ക്നാനായ ഫോറന വികാരി ഫാ ,ജോസ് തറക്കൽ ,ഫാ :ജോസ് ആദോപ്പിള്ളി , ഹാർവെർസ്ട്രോ മേയർ മൈക്കിൾ കൊഹ്ട് ,തിരുന്നാൾ പ്രസൂതേന്തിമാർ , ഇടവകാംഗങ്ങൾ പങ്കെടുത്തു, തുടർന്ന് ആഘോഷമായ ഇംഗ്ലീഷ് കുർബാനയോടെ പ്രധാന തിരുന്നാളിന് തുടക്കം കുറിച്ചു .രണ്ടാം ദിവസം  ലദിഞ്ഞോടെ ആരംഭിച്ച  തിരുകർമ്മങ്ങൾ      ഫാ. ലിജു തുണ്ടിയിൽ മലങ്കര റീത്തു കുർബാന  അർപ്പിച്ചു  ..തുടർന്ന് ബിഷപ്പ് മാർ  ജേക്കബ് അങ്ങാടിയത്തിന്റെ തിരുന്നാൾ  സന്ദേശം വിശ്വാസ സമർപ്പ  ണത്തിന്റേതായിരുന്നു .  തുടർന്ന് വൈകീട്ട് പള്ളിയങ്കണത്തിൽ   അമേരിക്കയിലെ മികച്ച മലയാളീ ഗായകർ അണിനിരന്ന  ഗാർഡൻ സ്റ്റേറ്റ് സിംഫണിയുടെ ഗാനമേള തിരുന്നാളിനെ കൂടുതൽ ആഘോഷമാക്കി …തിരുന്നാളിന്റെ പ്രധാന ദിവസം  ലദിഞ്ഞയോടെ ആരംഭിച്ച തിരുകർമ്മങ്ങൾ റോക്ലാൻഡ് ക്നാനായ കത്തൊ ലിക്ക പള്ളിയുടെ സ്ഥാപക വികാരി  റവ :ഫാ :ജോസ് ആദോപ്പിള്ളി തിരുന്നാൾ റാസ ഭക്തി സാന്ദ്രമാക്കി.
തിരുന്നാൾ സന്ദേശം ഫാ .ബിൻസ് ചേത്തലിൽ നൽകി ..തുടര്ന്നു  ഇടവകയുടെ സ്വന്തം  സെന്റ് .മേരീസ് ബീറ്റ്‌സ് ചെണ്ടമേള ത്തിന്റെ അകമ്പടിയോടെയുള്ള  പ്രദക്ഷിണം വർണാഭമായിരുന്നു … പ്രദക്ഷിണം പള്ളിയിൽ പ്രവേശിച്ചതോടെ   പരി .കുർബാനയുടെ ആശിർവാദവും    അടുത്ത വർഷത്തെ തിരുന്നാൾ ഏറ്റു  നടത്തുന്ന ഇടവകയിലെ   പത്തു വനിതകളുടെ  പ്രെസുദേന്തി വാഴ്ചയും നടന്നു .     പ്രാർഥന ശുശ്രുഷകൾക്ക്  ശേഷം സ്‌നേഹ വിരുന്നോടെ തിരുന്നാൾ സമാപിച്ചു