വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് എതിരേ പാകിസ്താന്‍റെ കരുത്ത് കൂട്ടാന്‍ ചൈന അഫ്ഗാനിസ്ഥാനെ ഉപയോഗിച്ചേക്കാന്‍ സാധ്യതയുണ്ടെന്ന് അമേരിക്ക. താലിബാന്‍ സേന അഫ്ഗാനിസ്ഥാന്‍ പിടിച്ചെടുത്തതോടെ ബാഗ്രാം വ്യോമതാവളം ചൈന പിടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും ചൈനയുടെ നീക്കങ്ങള്‍ കൂടുതല്‍ സൂഷ്മതയോടെയാണ് നോക്കുന്നതെന്നും അമേരിക്ക പറഞ്ഞു.

20 വര്‍ഷത്തിന് ശേഷം അഫ്ഗാനിസ്ഥാന്റെ പ്രധാന ബേസ് ആയ ബാഗ്രാം വ്യോമതാവളം അമേരിക്ക ജൂലൈയില്‍ ഉപേക്ഷിച്ചിരുന്നു.

അമേരിക്കയ്ക്ക് സഖ്യകക്ഷികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് പ്രസിഡന്റ് ജോ ബൈഡന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും പിന്മാറാനുള്ള മോശം തീരുമാനം എടുത്തതെന്ന് അമേരിക്കയുടെ മുന്‍ ഉദ്യോഗസ്ഥയും യുഎന്നിന്റെ ആളുമായ നിക്കിഹാലി പറയുന്നത്. അമേരിക്കയ്ക്ക് മുന്നില്‍ അനേകം വെല്ലുവിളികള്‍ ഉണ്ടെന്നും പറഞ്ഞു.