ഇംഗ്ളണ്ടിന്റെ യൂറോകപ്പിലെ തോല്‍വിയെതുടര്‍ന്ന് ടീമിലെ കറുത്തവര്‍ഗ്ഗക്കാരായ മാര്‍ക്കസ് റാഷ്ഫോ‌ഡ്, ജേഡന്‍ സാഞ്ചോ, ബുക്കായോ സാക്കോ എന്നിവര്‍ക്കെതിരെ ശക്തമായ ആക്രമണമാണ് സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി നേരിടേണ്ടി വന്നത്. ഇറ്റലിക്കെതിരായ ഫൈനലില്‍ മൂന്ന് പേരും പെനാല്‍ട്ടി പാഴാക്കിയിരുന്നു. ഇവര്‍ക്കെതിരായ ഭൂരിപക്ഷം പോസ്റ്റുകളും വര്‍ഗ്ഗീയവിദ്വേഷം പരത്തുന്ന തരത്തിലുള്ളവയായിരുന്നു. ഇപ്പോള്‍ ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ തന്നെ കളിക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്. ഇംഗ്ലണ്ട് ടീമില്‍ കളിക്കുന്നവരെല്ലാം ഒറ്റ ലക്ഷ്യത്തിനു വേണ്ടി വര്‍ഷങ്ങളായി അധ്വാനിക്കുന്നവരാണെന്നും അവരെ അവഹേളിക്കുന്ന നടപടി ആരുടെ ഭാഗത്തു നിന്നുണ്ടായാലും അംഗീകരച്ചു കൊടുക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ഇംഗ്ളീഷ് എഫ് എ ട്വീറ്റില്‍ വ്യക്തമാക്കി.ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും എഫ് എ പറഞ്ഞു.

 

 

 

 

അതേസമയം ഇംഗ്ളീഷ് താരങ്ങള്‍ക്കെതിരായ ട്വീറ്റുകള്‍ തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇത്തരക്കാ‌ക്കെതിരെ ഉടന്‍ നടപടിയുണ്ടാകുമെന്നും ബ്രിട്ടനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.