ന്യൂയോർക്ക്∙ ഇന്ത്യയിലെ ദുര്‍ബല വിഭാഗത്തിനു വേണ്ടി ജീവിതം ത്യജിച്ച ഫാ സ്റ്റാന്‍ സ്വാമിയുടെ സ്മരണയിൽ ‘ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക’ ആദരാഞ്ജലികൾ അർപ്പിച്ചു.

സാംസ്കാരിക ഗുരു ഫാ. എം.കെ കുര്യാക്കോസ്, കവി പ്രഫ.കോശി തലയ്ക്കൽ, നോവലിസ്റ്റ് നീനാ പനയ്ക്കൽ, സാഹിത്യകാരൻ ജെ മാത്യൂ സാർ, സിനിമാ നടനും ചെറുകഥാകൃത്തുമായ തമ്പി ആന്റണി, സാമൂഹ്യ പ്രവർത്തകനായ വിൻസൻ്റ് ഇമ്മാനുവേൽ, ഓർമാ ഇന്റർ നാഷണൽ പ്രസിഡന്റ് ഫാ. ഫിലിപ് മോഡയിൽ, സാഹിത്യകാരൻ അശോകൻ വേങ്ങശ്ശേരി, മുൻ ഫൊക്കാനാ പ്രസിഡ്ന്റ്റ് മാധവൻ നായർ, നർത്തകിയും ചിത്രകാരിയുമായ നിമ്മി ദാസ്, പത്രപ്രവർത്തകൻ പി പി ചെറിയാൻ, ഫിലഡൽഫിയ പ്രസ് ക്ളബ് പ്രസിഡന്റ് ജോർജ് ഓലിക്കൽ, സാമൂഹിക പ്രവർത്തകരായ ജോസ് ആറ്റുപുറം, സിബിച്ചൻ ചെമ്പ്ളായിൽ, മലയളി അസ്സോസ്സിയേഷൻ ഓഫ് ഗ്രേറ്ററ് ഫിലഡൽഫിയ പ്രസിഡന്റ്ഷാലൂ പുന്നൂസ്, പമ്പാ പ്രസിഡന്റ് അലക്സ് തോമസ്, കലാ മലയാളി അസ്സോസ്സിയേഷൻ പ്രസിഡന്റ് ജോജൊ കോട്ടൂർ, ഗാന്ധി സ്റ്റഡി സർക്കിൾ ചെയർമാൻ ജോർജ് നടവയൽ എന്നിവർ സംയുക്തമായാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.

ഗാന്ധി സ്റ്റഡി സർക്കിൾ അമേരിക്ക ഫാ സ്റ്റാന്‍ സ്വാമിയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ രാജ്യങ്ങളിലൊരിക്കലും ആവര്‍ത്തിക്കാതിരിക്കട്ടെ. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ മറ്റൊരു നിലവിളിയാണ്. 84 വയസ്സുള്ള മനുഷ്യസ്നേഹി എന്ന പരിഗണപോലും ഫാ സ്റ്റാന്‍ സ്വാമിയ്ക്ക് ലഭിച്ചില്ല. ആദിവാസികള്‍ക്കും പിന്നാക്കവിഭാഗക്കാര്‍ക്കുമായി ജീവിതം സമര്‍പ്പിച്ച സാമൂഹിക പ്രവര്‍ത്തകനായിരുന്ന സ്റ്റാന്‍ സ്വാമിക്ക് നീതി നിഷേധിച്ച അവസ്ഥ മഹത്വ ശീലങ്ങളിൽ നീതിമാന്റെ രക്തം വീഴ്ത്തുന്ന ക്രൂരതയുടെ ആവർത്തനമാണ്.