ന്യൂയോർക്ക്∙ വിദേശങ്ങളിൽ നിന്നു തൊഴിൽ നഷ്ടപ്പെട്ടും , പ്രവാസജീവിതം അവസാനിപ്പിച്ചും കേരളത്തിൽ തിരിച്ചെത്തിയ പ്രവാസി മലയാളികൾ കാർഷിക പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ ശ്രമിച്ചൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ആവശ്യമായ എല്ലാ സഹകരണവും സാമ്പത്തിക സഹായം ഉൾപ്പെടെ നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് ഉറപ്പു നൽകി .ജൂലൈ 2 നു പിഎംഎഫ് ഗ്ലോബൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടോക് വിത്ത് ലീഡേഴ്‌സ് എന്ന പരിപാടിയിൽ കോവിഡാനന്തര പ്രവാസം, പ്രതീക്ഷകളും, പ്രതിസന്ധികളും" എന്ന വിഷയത്തെ ആസ്പദമാക്കി സൂം പ്ലാറ്റ്‌ഫോം വഴി സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. കോവിഡിനെ തുടർന്നു കേരളം അഭിമുഖീകരിക്കുന്ന ആരോഗ്യ സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചു മന്ത്രി വിശദീകരിച്ചു. പ്രതികൂല സാഹചര്യങ്ങളുടെയിടയിലും പ്രവാസികൾ നേരിടുന്ന വിഷയങ്ങൾ പഠിച്ചു പരിഹാരം കാണുന്നതിനു സർക്കാർ മുൻഗണന നൽകുമെന്നു മന്ത്രി പറഞ്ഞു

പിഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് എം.പി സലിം സൂം മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. മൗന പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വിശിഷ്ട വ്യക്തികളായി പങ്കെടുത്ത ബഹുമാനപ്പെട്ട കേരള കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്, സ്വാമി ഗുരുരത്നം , ബഹു. എസ് സുരേന്ദ്രൻ ഐ പി എസ് എന്നിവരെ പ്രസിഡന്റ് പരിചയപ്പെടുത്തുകയും സ്വാഗതമാശംസിക്കുകയും ചെയ്തു. .

കോവിഡ് മഹാമാരിയിൽ പിഎംഎഫ് പ്രവർത്തകർ നടത്തിയ വിവിധ ചാരിറ്റി പ്രവർത്തനങ്ങളെ മുഖ്യ പ്രാസംഗികനായ സ്വാമി ഗുരുരത്നം പ്രത്യകം അഭിനന്ദിച്ചു. തലചായ്ക്കുവാൻ ഇടമില്ലാത്തവർക് വീട് നിർമിച്ചു നൽകിയ പിഎംഎഫിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും സ്വാമിജി കൂട്ടിച്ചേർത്തു. പ്രവാസി മലയാളികൾ നേരിടുന്ന നിരവധി നിയമ വിഷയങ്ങളിൽ തൃപ്തികരമായ നിർദേശങ്ങൾ തുടർന്നു പ്രസംഗിച്ച എസ്.സുരേന്ദ്രൻ ഐപിഎസ്‌ നൽകി.

ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൻ , ഗ്ലോബൽ ഖജാൻജി നൗഫൽ മടത്തറ, ജിഷിൻ പാലത്തിങ്ങൽ, സാജൻ പട്ടേരി ,ജോർജ് പടിക്കക്കുടി, അഡ്വ പ്രേമ , ബിജു തോമസ് , അമേരിക്കൻ കോർഡിനേറ്റർ ഷാജി പി രാമപുരം, സ്റ്റീഫൻ അലക്സ്, ചന്ദ്ര സേനൻ തുടങ്ങിയവർ ആശംസകൾ നേർന്നു.

മന്ത്രിയുടെ ഉദ്ഘാടന പ്രഭാഷണവും സ്വാമി ഗുരുരത്നത്തിന്റെ മുഖ്യ പ്രഭാഷണവും എസ് സുരേന്ദ്രൻ ഐപിഎസിന്റെ പ്രവാസി നിയമോപദേശവും തുടർന്നുള്ള ചോദ്യോത്തര സെഷനും പങ്കെടുത്തവർക്കെല്ലാം വിജ്ഞാനപ്രദമായിരുന്നു. പിഎംഎഫ് പ്രവർത്തനങ്ങളിൽ ആത്മാർഥമായി സഹകരിച്ച ഈ മൂന്നു വിശിഷ്ട വ്യക്തികൾക്കും വിവിധ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത അംഗങ്ങൾക്കും ഗ്ലോബൽ കമ്മിറ്റിയുടെ പേരിൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ പ്രത്യേക നന്ദി രേഖപെടുത്തി . ഇന്ത്യൻ സമയം വൈകിട്ട് 07.30 നു ആരംഭിച്ച പ്രോഗ്രാം 09.30 നു പര്യവസാനിച്ചു.