ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ട് കോടി ഇരുപത്തിയൊന്ന് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്റര്‍ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രോഗബാധിതരുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് മൂന്ന് കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.19 ലക്ഷം പേര്‍ മരിച്ചു.
ഇന്ത്യയില്‍ 3.03 കോടി കൊവിഡ് രോഗബാധിതരാണ് ഉള്ളത്. 2.93 കോടി പേര്‍ രോഗമുക്തി നേടി. 3.9 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച്‌ രാജ്യത്ത് മരണപ്പെട്ടത്. രാജ്യത്ത് ആക്ടീവ് കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. 559,124 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.
ബ്രസീല്‍(1.84 കോടി രോഗബാധിതര്‍), ഫ്രാന്‍സ്(57 ലക്ഷം രോഗബാധിതര്‍), റഷ്യ(54 ലക്ഷം രോഗബാധിതര്‍) എന്നീ രാജ്യങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.