ജമ്മു-കശ്​മീര്‍ ഒരു റിയല്‍ എസ്​റ്റേറ്റ്​ ഭൂമിയല്ല, അതൊരു ജനതയാണെന്ന്​ ​ മുന്‍ആഭ്യന്തര മ​​ന്ത്രി പി. ചിദംബരം. ഭരണഘടന വഴി സ്ഥാപിതമായതൊന്നും ഭരണഘടനയുടെ വ്യവസ്ഥകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന പാര്‍ലമെന്റ് നിയമങ്ങള്‍ വഴി ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു-കശ്​മീര്‍ പാര്‍ട്ടികളെ വ്യാഴാഴ്​ച പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചക്ക്​ വിളിച്ച പശ്ചാത്തലത്തിലാണ്​ ചിദംബരത്തിന്റെ പ്രതികരണം. കേന്ദ്രത്തി​െന്‍റ ഭരണഘടനവിരുദ്ധമായ ചെയ്​തിക്കെതിരെ സുപ്രീംകോടതിയില്‍ കേസ്​ നിലനില്‍ക്കുകയാണെന്ന്​ ചിദംബരം ചൂണ്ടിക്കാട്ടി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി പിന്‍വലിക്കാനുളള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.