ഷിക്കാഗോ ∙ കേരള അസോസിയേഷന്‍ ഓഫ് ഷിക്കാഗോയുടെ നേതൃത്വത്തില്‍ നാല്‍പ്പത്തിനാലാമത് ആനുവല്‍ ഫാമിലി പിക്‌നിക് ജൂണ്‍ 26 ന് രാവിലെ 10 മുതല്‍ വുഡ്‌റൈഡ്ജ് പാര്‍ക്കില്‍ (Sunnydale Park, 6848 Woodward ave, Woodridge Il 60517) വച്ചു നടത്തും.

മത്സരങ്ങള്‍, ലൈവ് തട്ടുകട, വിവിധ സാംസ്കാരിക പരിപാടികൾ കുഞ്ഞുങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കും, ഒരുപോലെ ഇഷ്ടപെടുന്ന കലാപരിപാടികള്‍ എന്നിവ പിക്‌നിക്കിനു പുതുമ വര്‍ധിപ്പിക്കും.

പിക്‌നിക്കിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി കോഓര്‍ഡിനേറ്റര്‍ ജിറ്റോ കുര്യനുമായി (630) 8632319 ബന്ധപ്പെടേണ്ടതാണ്.