തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ മോചനത്തിന് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടായിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിജയന്‍. ടി വി ഇബ്രാഹിം എം എല്‍ എ യുടെ ചോദ്യത്തിന് മുഖ്യമന്ത്രിയായാണ് മുഖ്യമന്ത്രി, സിദ്ദിഖ് കാപ്പനുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സഭയെ അറിയിച്ചത്.
സിദ്ദിഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് ആവശ്യമായ ചികില്‍ നല്‍കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ഏപ്രില്‍ 25ാം തിയ്യതി കത്തയച്ചിരുന്നു. അദ്ദേഹത്തെ മഥുരയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റാന്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തു.

സിദ്ദിഖിന്റെ മോചനകാര്യത്തില്‍ സര്‍ക്കാര്‍ എന്തെങ്കിലും ചെയ്തിട്ടുണ്ടോ ചികില്‍സ ലഭിക്കാന്‍ എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.