ഫ്ലോറിഡാ ∙ വനിതാ അത്‌ലറ്റുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ ട്രാൻസ്ജൻഡർ വിഭാഗത്തിനു പങ്കെടുക്കാനാവില്ല. പ്രൈഡ് മാസം ആരംഭിക്കുന്ന ജൂൺ 1ന് പുതിയ ഉത്തരവിൽ ഫ്ലോറിഡാ ഗവർണർ റോൺ ഡിസാന്റിസ് ഒപ്പുവച്ചു. വനിതാ അത്‍ലറ്റുകളെ ജനിക്കുമ്പോൾ പുരുഷനും പിന്നീട് സ്ത്രീയുമായവരിൽ നിന്നു സംരക്ഷിക്കുക എന്നതാണ്. ഈ ബില്ലുകൊണ്ടു ഉദ്ദേശിക്കുന്നതെന്നു ഗവർണർ വ്യക്തമാക്കി.

ജനിക്കുമ്പോൾ ഏതു ലിംഗത്തിലാണോ, അതിൽ മാത്രമേ അവർക്കു മറ്റുള്ളവരോടൊപ്പം മത്സരിക്കാൻ അനുമതി നൽകിയിട്ടുള്ളത്. സ്ത്രീകൾ അവരുടെ മത്സരങ്ങളിലും, പുരുഷന്മാർ അവരുടെ മത്സരങ്ങളിലും പങ്കെടുക്കുന്നത് ഉറപ്പാക്കണം. ഫെയർനസ് ഇൻ വിമൻസ് സ്പോർട്ട് (FAIRNESS IN WOMEN’S SPORT ACT) എന്നാണ് പുതിയതായി ഒപ്പുവച്ച ബില്ലിനെ നാമകരണം ചെയ്തിരിക്കുന്നത്.

(PRIDE MONTH) പ്രൈഡ് മാസം ട്രാൻസ്ജൻഡർ കമ്മ്യൂണിറ്റിയെ ആദരിക്കുന്നതിനാണ്. പുതിയ ഉത്തരവിൽ ഇവർക്ക് ദോഷകരമായ ഒന്നും ഇല്ലെന്നും, എന്നാൽ വനിതാ അത്‍ലറ്റുകൾക്കു ശരിയായ പരിഗണന ഉറപ്പുവരുത്തുകയെ ന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും ഗവർണർ ആവർത്തിച്ചു. വനിതാ അത്‍ലറ്റുകൾക്കൊപ്പം, ജന്മനാ പുരുഷന്മാരും, പിന്നീട് സ്ത്രീകളുമായി ലിംഗഭേദം സംഭവിച്ചവരും മത്സരിക്കുമ്പോൾ വനിതകൾക്കു പരാജയം സംഭവിക്കുന്നുവെന്നു നിരവധി പരാതികൾ ലഭിച്ചതും ഇങ്ങനെ ഒരു ഉത്തരവ് ഇറക്കുന്നതിനു പ്രചോദനമായി എന്നും ഗവർണർ പറഞ്ഞു.