ന്യൂയോർക്ക്∙ ഒറ്റക്കല്ല, ഒപ്പമുണ്ട് ഫോമാ എന്ന സന്ദേശവുമായി കോവിഡ് മുക്ത കേരളത്തിനായി ഫോമയും അംഗംസഘടനകളും ചെയ്യന്ന സേവന പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരാനും, മാർഗ്ഗ നിർദേശങ്ങൾ നൽകുന്നതിനും ഫോമയുടെയും അംഗസംഘടനകളുടെയും ഭാരവാഹികളെയും ബഹുമാന്യ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് 2021 ജോൺ 5 ശനിയാഴ്ച്ച ഉച്ചക്ക് 12 മണിക്ക് അഭിസംബോധന ചെയ്യും.

യോഗത്തിൽ ഫോമ നാട്ടിലേക്ക് അയക്കുന്ന രണ്ടാം ഘട്ട ഷിപ്മെന്റിനെ കുറിച്ചുള്ള കൂടുതെൽ വിവരങ്ങളും കൈമാറും.രണ്ടാം ഘട്ട ഷിപ്മെന്റ് അയക്കുന്നതിനുള്ള നടപടികൾ പുരോഗമിച്ചു വരികയാണ്.

സൂം ലിങ്ക് : https://zoom.us/j/91335034896

മീറ്റിംഗ് ഐഡി : 91335034896

ഫോമയുടെ സന്നദ്ധ പ്രവർത്തനങ്ങളോടൊപ്പം സഹകരിക്കുന്ന എല്ലാ അംഗസംഘടന ഭാരവാഹികളും, പ്രവർത്തകരും യോഗത്തിൽ പങ്കെടുക്കണമെന്ന് ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി.ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായർ ,ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവർ അഭ്യർത്ഥിച്ചു.