കോവിഡ് രോഗികള്‍ക്ക് വീട്ടുപടിക്കല്‍ ഓക്‌സിജന്‍ സഹായമെത്തിച്ച്‌ ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ.എംപി ഓക്‌സിബാങ്ക് എന്ന പേരിലാണ് മണ്ഡലത്തില്‍ തേജസ്വി സൂര്യ ബൃഹത് പദ്ധതി നടപ്പിലാക്കിയത്. വീടുകളില്‍ ചിതിത്സയില്‍ കഴിയുന്ന കൊറോണ രോഗികള്‍ക്കും കൊറോണാനന്തര പ്രശ്‌നങ്ങളെ തുടര്‍ന്ന് ഓക്‌സിജന്‍ കുറവ് അനുഭവപ്പെടുന്നവര്‍ക്കുമാണ് സഹായം ലഭ്യമാക്കുന്നത്.

കോവിഡ് രക്ഷാ നമ്ബരായ 080 6191 4960 ലേക്ക് വിളിച്ചാല്‍ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ വീട്ടുവാതില്‍ക്കല്‍ എത്തിക്കും. കഴിഞ്ഞ ദിവസമാണ് പദ്ധതി ആരംഭിച്ചത്. നിലവില്‍ 250 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളാണ് എംപി ഓക്‌സി ബാങ്കില്‍ ഉള്ളത്. ഇത് വരും ദിവസങ്ങളില്‍ 650 യൂണിറ്റുകളായി വിപുലപ്പെടുത്തുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.