കോഴിക്കോട്: ഡല്‍ഹിയില്‍ കോവിഡ് രോഗികള്‍ നേരിടുന്ന ദുരിതപര്‍വം വരച്ചുകാട്ടുകയാണ് കോവിഡ് ചികിത്സയില്‍ കഴിഞ്ഞ മലയാളിയായ രാഹുല്‍ ചൂരല്‍. എളമരം കരീം എം.പിയുടെ പി.എകൂടിയായ രാഹുല്‍ കോവിഡ് ബാധിച്ച് ഒരാഴ്ച ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിയേണ്ടിവന്നപ്പോള്‍ നേരിട്ട അവസ്ഥകള്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിവരിക്കുന്നു.
കണ്മുന്നില് മൂന്നുപേര്‍ പിടഞ്ഞുമരിക്കുന്നു, ശ്വാസംകിട്ടാതെ പിടയുമ്ബോഴും സ്വന്തം വിസര്‍ജ്യത്തില്‍ രണ്ടുദിവസം കിടക്കേണ്ടി വന്ന ദുരവസ്ഥ, മരണാസന്നരോടും മൃതശരീരങ്ങളോടുമുള്ള ക്രൂരമായ അവഗണന ഇതായിരുന്നു ഡല്‍ഹിയിലെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ.
രോഗം ഗുരുതരാവസ്ഥയില്‍ ആയി ആശുപത്രികളില്‍ കിടക്ക ലഭിക്കാന്‍ നെട്ടോട്ടമോടേണ്ടി വരുകയും ഒടുവില്‍ ഓക്സിജന്‍ സൗകര്യത്തോടുകൂടി കിടക്ക ലഭിച്ച ആശുപത്രിയില്‍ പരിചരണം ലഭിക്കാത്തതുകൊണ്ടുമാത്രം കൂടെ കഴിഞ്ഞ മൂന്ന് രോഗികള്‍ മരിക്കുന്നത് കാണാനിട വരുകയും ചെയ്ത അവസ്ഥയാണ് രാഹുല്‍ വിവരിക്കുന്നത്. എഴുന്നേല്ക്കാന് വയ്യാത്ത രോഗികള്‍ക്കുപോലും സഹായങ്ങള്‍ ചെയ്തു കൊടുക്കാന്‍ തയാറല്ലാത്ത ജീവനക്കാരുടെയും വഴിപാടുപോലെ തങ്ങളുടെ ജോലിമാത്രം ചെയ്ത പുറംതിരിഞ്ഞു പോകുന്നവരുടെയും അശ്രദ്ധ കൊണ്ടുമാത്രം മരിച്ചുവീണ മൂന്നു ജീവനുകള്‍ ഉള്ളുപൊള്ളിക്കുകയാണ്. മരിച്ച രോഗികള്‍ എട്ടും ഒമ്ബതും മണിക്കൂറുകള്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടക്കുക. ഓക്സിജന്‍ മാസ്ക് മാറിപ്പോയതുകൊണ്ടുമാത്രം മൂന്നുദിവസം ശ്വാസംകിട്ടാതെ അബോധാവസ്ഥയില്‍ കഴിഞ്ഞ് മരിക്കുക.
വളരെ നിര്‍വികാരതയോടെ ആ മൃതദേഹങ്ങള്‍ പൊതിഞ്ഞുമാറ്റുക. ഈ കാഴ്ചകള്‍ നല്കിയ ഷോക്ക് മാറുന്നില്ലെന്ന് രാഹുല്‍ കുറിക്കുന്നു. എന്തു സഹായം ആവശ്യപ്പെട്ടാലും അത് തങ്ങളുടെ ജോലിയല്ലെന്ന് കൈയൊഴിയുന്ന ജീവനക്കാരുടെ ഇടയില്‍നിന്ന് കേരളത്തിലേക്ക് എത്താന്‍ ആയതാണ് തെന്റ ജീവന് രക്ഷപ്പെടാന്‍ കാരണമെന്നും അദ്ദേഹം പറയുന്നു. എയര്‍ ആംബുലന്‍സില്‍ കോഴിക്കോട് എത്തി, ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രക്കിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അറിയിക്കണം എന്ന് അടുത്തിരുന്ന നഴ്സ് പറഞ്ഞപ്പോള്‍ ഒരാഴ്ചക്കാലം അവഗണനമാത്രം സഹിച്ച രോഗിയുടെ ഉള്ളില്‍ ഏറ്റവും സന്തോഷം നിറച്ച അനുഭവമായിരുന്നു എന്ന് രാഹുല്‍ കുറിക്കുന്നു.
മെഡിക്കല്‍ കോളജ് ഐ.സി.യുവില്‍ നിരന്തരം ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും പരിചരണത്തിന് കീഴില്‍ കഴിയുമ്ബോള്‍ ഡല്‍ഹിയിലെ ആരോഗ്യ സംസ്കാരത്തെക്കുറിച്ചും ചിന്തിച്ചുപോയി. ഇവിടെയും ഐ.സി.യുവില്‍ രണ്ട് രോഗികള്‍ മരിക്കാനിടയാവുകയും അവരുടെ ജീവന് രക്ഷിക്കാന്‍ ഡോക്ടര്‍മാര്‍ നടത്തുന്ന ശ്രമങ്ങള്‍ കണ്ണില്‍ കാണുകയും ചെയ്തപ്പോള്‍ മലയാളികള്‍ ഓരോ ജീവനും എത്രമാത്രം വില നല്‍കുന്നുവെന്ന് ബോധ്യപ്പെട്ടതാണെന്നും രാഹുല്‍ പോസ്റ്റില്‍ കുറിക്കുന്നു. ആരോഗ്യസ്ഥിതി ഭേദമാവുകയും ഐ.സി.യുവില്‍നിന്ന് മാറുകയും ചെയ്തപ്പോള്‍ പ്രൈവറ്റ് റൂം ലഭിക്കുന്നതിനായി സ്വകാര്യ ആശുപത്രിയിലേക്ക് മാറിയിരിക്കുകയാണ് രാഹുല്‍. ഇപ്പോഴും ഓക്സിജന്‍ സപ്പോര്‍ട്ടോടുകൂടി തന്നെയാണ് കഴിയുന്നത് എങ്കിലും കോവിഡ് നെഗറ്റിവ് ആയിട്ടുണ്ടെന്ന് എളമരം കരീം എം.പി അറിയിച്ചു.