ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുംറയെ പുകഴ്ത്തി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കര്‍ട്ട്ലി അംബ്രോസ്. ബുംറയെ പോലൊരു ബോളറെ തന്റെ കരിയറില്‍ കണ്ടിട്ടില്ല. താരത്തിന് ടെസ്റ്റില്‍ 400 വിക്കറ്റ് നേടാനാകുമെന്നും ആശംസിച്ചു.

“ഇന്ത്യയ്ക്ക് മികച്ച പേസ് നിരയുണ്ട്. ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് ബുംറ. അയാളുടെ മികവ് കാണുന്നതിനായി ഞാന്‍ കാത്തിരിക്കുന്നു”- അംബ്രോസ് പറഞ്ഞു.

19 ടെസ്റ്റുകള്‍ കളിച്ച ബുംറ 83 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ശരാശരി 22.10 ആണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്റിനെ നേരിടാന്‍ ഒരുങ്ങുന്ന ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിക്കേണ്ടത് അനിവാര്യമാണെന്നും അംബ്രോസ് നിര്‍ദേശിച്ചു. “ഒരു നല്ല അടിത്തറ ഉണ്ടാക്കേണ്ടത് ആവശ്യമാണ്. മികച്ച കൂട്ടുകെട്ട് ഓപ്പണര്‍മാര്‍ക്ക് സൃഷ്ടിക്കാനായാല്‍ പിന്നീട് എത്തുന്നവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകുമെന്നും അദ്ദേഹം പ്രതികരിച്ചു.