മുംബൈ: മുതിര്‍ന്ന പൗരന്‍മാര്‍ക്ക്​ വാക്​സിന്‍ നല്‍കുന്നതിന്​ ചുമതലയുള്ള സിവില്‍ ഉദ്യോഗസ്​ഥ​ ചമഞ്ഞ് വീട്ടിലെത്തിയശേഷം​ വയോധികയെ കത്തി മുനയില്‍ നിര്‍ത്തി 3.10 ലക്ഷം അപഹരിച്ചു . വോളി സ്വദേശിയായ 74 കാരിയില്‍നിന്നാണ്​ പണവും സ്വര്‍ണവും അപഹരിച്ചത് .

മകനും മരുമകളും ജോലിക്ക്​ പോയിരുന്നതിനാല്‍​ 74കാരിയായ സ്വാതി പട്ടീലും കൊച്ചുമകനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത് . ഏകദേശം ഉച്ചക്ക് 12 മണിയോടെ സിവില്‍ ഉദ്യേഗസ്​ഥയെന്ന്​ പരിചയപ്പെടുത്തി ഒരു സ്​ത്രീ വീട്ടിലെത്തുകയായിരുന്നു. സ്വാതി പ​ട്ടീല്‍ കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചതാണോയെന്ന്​ ചോദിച്ച ശേഷം ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാനു​ണ്ടെന്ന്​ പറഞ്ഞ്​ വീട്ടിനകത്ത്​ കയറി .

വീട്ടിനകത്ത്​ ​​പ്രവേശിച്ചതോടെ യുവതി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. വെള്ളം എടുക്കാന്‍ പോകാന്‍ തിരിഞ്ഞതോടെ സ്​ത്രീ വയോധികയുടെ കഴുത്തില്‍ കത്തി വെച്ച്‌ ​ ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നു. പിന്നീട്​ വയോധികയെയും കൊച്ചുമകനെയും കെട്ടിയിട്ട ശേഷം സ്​ഥലം വിടുകയായിരുന്നു.

പിന്നീട്​ സ്വാതി ജനാലക്ക്​ സമീപത്തെ സഹായത്തിനായി ഉറക്കെ കരയുകയായിരുന്നു. അതെ സമയം വഴിയാത്രക്കാരിലൊരാള്‍ ഇവരെ കാണുകയും ഇരുവരെയും കെട്ടഴിച്ച്‌​ വിടുകയും ചെയ്​തു. തുടര്‍ന്ന്​ കുടുംബം ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

കുടുംബത്തെക്കുറിച്ച്‌​ നന്നായി അറിയാവുന്നയാളാണ്​ കവര്‍ച്ചക്ക്​ പിന്നിലെന്നാണ്​ പൊലീസ്​ നിഗമനം. പൊലീസ്​ അന്വേഷണം ആരംഭിച്ചു.