കുവൈത്തില്‍ നിന്നും വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുന്നു.2020 ല്‍ മാത്രം കുവൈത്തില്‍ നിന്നും 2,15,000 വിദേശികള്‍ക്കു തൊഴില്‍ നഷ്ടമായതിനെ തുടുര്‍ന്ന് നാടുകളിലേക്ക് മടങ്ങി. കൂടാതെ കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ വിദേശികള്‍ക്കു സന്ദര്‍ശന വിസ അനുവദിക്കുന്നതും നിര്‍ത്തിവച്ചു.

ഇതോടെ സ്വകാര്യ തൊഴില്‍ മേഖലയില്‍ തെഴിലാളി ക്ഷാമവും രൂക്ഷമായി. എന്നാല്‍ 2020 ല്‍ 12,000 സ്വദേശികള്‍ സ്വകാര്യ തൊഴില്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചു.കൂടുതല്‍ സ്വദേശികള്‍ക്ക് സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള പദ്ധതികളാണ് മാന്‍ പവര്‍ അതോറിറ്റി ലക്ഷ്യമാക്കുന്നത്.ഇതോടെ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും തൊഴില്‍ നഷ്ടമായി മലയാളികളടക്കം നിരവധി വിദേശികളുടെ ഒഴിഞ്ഞു പോക്ക് തുടരുമെന്നാണ് ലഭിക്കുന്ന സൂചന.