ന്യൂയോർക്ക് ∙ ഇന്ത്യ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍ ‘ഹംഗർ ഹണ്ട് യുഎസ്എ’ പദ്ധതിയുടെ ആദ്യഘട്ടമായി സ്വരൂപിച്ച ആയിരം പേരുടെ ഭക്ഷണ ചിലവിനായുള്ള ചെക്ക് ഫാ. ഡേവിഡ് ചിറമേല്‍ സ്വീകരിച്ചു. ഈ വര്‍ഷം കുറഞ്ഞത് അയ്യായിരം പേര്‍ക്കെങ്കിലും ഭക്ഷണം വിതരണം ചെയ്യാനുള്ള ഊര്‍ജിതമായ തയാറെടുപ്പിലാണ് ഇന്ത്യ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍. ലോകമെമ്പാടുമുള്ള മലയാളികള്‍ ഈ ആശയത്തിന് എല്ലാവിധ പിന്തുണയും നല്‍കി മുന്‍പിലുണ്ട് എന്നതാണ് പ്രോത്സാഹനമാണ്.

2021 മാർച്ച് അഞ്ചാം തീയതി നടന്ന ഇന്ത്യൻ കാത്തലിക്ക് അസോസിയേഷന്‍ പ്രവർത്തനോദ്ഘാടന ചടങ്ങിൽ വച്ചാണ് മേൽപ്പറഞ്ഞ പദ്ധതി അമേരിക്കയിൽ ഏറ്റെടുത്ത് നടത്തുവാൻ ഇന്ത്യൻ കാത്തലിക്ക് അസോസിയേഷനേയും ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് വെസ്റ്റ്ചെസ്റ്ററിനെയും ഫാ. ഡേവിഡ് ചിറമേല്‍ അദ്ദേഹം ചുമതലപ്പെടുത്തിയത്.

അനാഥരും ക്ലേശിതരും ദരിദ്രരുമായ സഹോദരങ്ങളുടെ വിശപ്പകറ്റുവാൻ ‘വൺ ഡേ വൺ മീൽ’ എന്ന പദ്ധതിയുമായി കേരളാ ജയിൽ വകുപ്പും വൈഎംസി എയും സഹകരിച്ച് നടത്തുന്ന ബൃഹുത്തും പദ്ധതിയില്‍ പങ്കാളികളാവാനും അനുഭാവപൂര്‍വ്വം സംഭാവനകള്‍ നല്‍കാനും ഫാ. ചിറമേൽ എല്ലാ നല്ലവരെയും ക്ഷണിക്കുന്നു.