>ടെന്നിസി ∙ ടെന്നിസി സംസ്ഥാനത്തിന്റെ ഔദ്യോഗീക പുസ്തകമായി ബൈബിൾ അംഗീകരിക്കുന്ന പ്രമേയം ടെന്നിസി പ്രതിനിധി സഭാ അംഗീകരിച്ചു. പ്രമേയത്തിന് അനുകൂലമായി 55 പേർ വോട്ടു ചെയ്തപ്പോൾ 28 പേർ എതിർത്തു വേട്ടു ചെയ്തു.

വിശുദ്ധ ബൈബിൾസംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടികാണിക്കുന്നു.

തോമസ് നെൽസൺ, ഗിദയൻസ് ഇന്റർനാഷനൽ, യുണൈറ്റഡ് മെതഡിസ്റ്റ് പബ്ലിഷിങ് ഹൗസ് എന്നീ സ്ഥാപനങ്ങളുടെ മൾട്ടി മില്യൺ ഇൻഡസ്ട്രി ടെന്നിസ്സിയിലാണെന്നും പ്രമേയങ്ങളിൽ കാണുന്നു.

സംസ്ഥാനത്തിന്റെ ഔദ്യോഗീക പുഷ്പമായി അംഗീകിച്ചിട്ടുള്ള പാഷൻ ഫ്ലവറിന്റെ പേർ ക്രിസ്തുവിന്റെ ക്രൂശീകരണത്തിനുശേഷം ക്രൗൺ ഓഫ് ത്രോൺസ്, നെയ്ൽസ്, കോർഡ് എന്നിവയുടെ നിർമാണവുമായി ബന്ധപ്പെട്ടതാണെന്ന് സൗത്ത് അമേരിക്കയിൽ നിന്നുള്ള ആദ്യകാല മിഷനറിമാർ കണ്ടെത്തിയിരുന്നു.

ഈ സാഹചര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇങ്ങനെ ഒരു പ്രമേയം അവതരിപ്പിച്ചതും പ്രതിനിധി സഭ അംഗീകരിച്ചതുമെന്ന് പ്രമേയവതാരകൻ പറയുന്നു.