ആഴക്കടല്‍ മത്സ്യബന്ധ കരാറുണ്ടാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിംഗ്. കേരളം കരാറുണ്ടാക്കിയാലും കേന്ദ്രം അനുമതി നല്‍കില്ല. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകളെ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആഴക്കടല്‍ മത്സ്യബന്ധന കരാറിനെ കുറിച്ച്‌ നിരവധി മത്സ്യത്തൊഴിലാളി സംഘടനകള്‍ തനിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.