സിനിമയിലെ മുഖ്യമന്ത്രിയായി കടക്കല്‍ ചന്ദ്രന്‍ തിയറ്റര്‍ ഭരണം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ മമ്മൂട്ടിയുടെ ഒരു മാസ് ഡയലോഗിന്റെ വിഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. മമ്മൂട്ടിയും വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു രംഗമാണ് ഈ വിഡിയോയിലുള്ളത്.

വോട്ട് ചെയ്ത ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനങ്ങള്‍ തന്നതാണ് ഓരോ മന്ത്രിമാരും, എംഎല്‍എമാരും ധരിക്കുന്ന വസ്ത്രം മുതല്‍ താമസിക്കുന്ന വീട് വരെ. അതിനാല്‍ അവരെ കാണുമ്ബോള്‍ എണീറ്റ് നില്‍ക്കേണ്ടത് നമ്മളാണ്. അല്ലാതെ നമ്മളെ കാണുമ്ബോള്‍ അവരല്ല എണീക്കേണ്ടത് എന്നാണ് കടക്കല്‍ ചന്ദ്രന്‍ വീഡിയോയില്‍ പറയുന്നത്.

‘നമ്മള്‍ താമസിക്കുന്ന വീട്, സഞ്ചരിക്കുന്ന വാഹനം, ഇട്ടിരിക്കുന്ന വസ്ത്രങ്ങള്‍. ഇതെല്ലാം തരുന്നത് അവരാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ നമ്മളെ ഭരിക്കേണ്ടത്. നമ്മളെ കാണുമ്ബോള്‍ അവരല്ല, അവരെ കാണുമ്ബോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്.’ എന്നാണ് വീഡിയോയില്‍ മമ്മൂട്ടിയുടെ കഥാപാത്രം പറയുന്നത്.

അതേസമയം മാര്‍ച്ച 26ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. വണ്ണിലെ പശ്ചത്താല സംഗീതത്തിനും മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം നിര്‍വ്വഹിച്ചത്.

ചിത്രത്തിലെ മമ്മൂട്ടിയുടെയും മുരളി ഗോപിയുടെയും പ്രകടനത്തിന് മികച്ച പ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്.

മുരളി ഗോപി പ്രിപക്ഷ നേതാവിന്റെ വേഷമാണ് ചെയ്തിരിക്കുന്നത്. വണ്ണിന് നിലവില്‍ കേരളത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയായും സാമ്യം തോന്നിയില്ലെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.