ചിക്കന്‍ കറി, ചിക്കന്‍ ഫ്രൈ എന്നു തുടങ്ങി നിരവധി വിഭവങ്ങള്‍ ചിക്കന്‍ ഉപയോഗിച്ച്‌ തയ്യാറാക്കാം. എന്നാല്‍ ഇന്ന് കോഴി പെരട്ട് അഥവാ ചിക്കന്‍ പെരട്ട് എങ്ങനെയാണുണ്ടാക്കുന്നുവെന്ന് നോക്കാം.
ആവശ്യമായ സാധനങ്ങള്‍
ചിക്കന്‍,ഒരു കഷ്ണം ഇഞ്ചി,മഞ്ഞള്‍ പൊടി ,മല്ലിപൊടി ,കറിവേപ്പില ,ഉപ്പ്, കടുക്, വറ്റല്‍ മുളക്, ബേ ലീഫ്, പിന്നെ കുറച്ചു ചുമന്നുള്ളിയും .
എങ്ങനെ തയ്യാറാക്കാം
ചിക്കന്‍ ചെറിയ കഷ്ണങ്ങള്‍ ആയി മുറിച്ച്‌. അതിലേക്കു വറ്റല്‍ മുളകു നന്നായി ചതച്ചതും മല്ലിപൊടിയും മഞ്ഞള്‍ പൊടിയും ഉപ്പും വെളിച്ചെണ്ണയും ചേര്‍ത്ത് നന്നായി തിരുമ്മി പിടിപ്പിക്കുക.
കുറച്ചു നേരം വയ്ക്കുക. ഒരു ചീനച്ചട്ടി ചൂടാകുമ്ബോള്‍ അതിലേക്കു വെളിച്ചെണ്ണ ഒഴിച്ച്‌ കുറച്ചു ഇഞ്ചി ചതച്ചതും ഉള്ളി ചതച്ചതും കറി വേപ്പിലയും ചേര്‍ത്ത് നന്നായി വഴറ്റുക.
ഇതിലേക്ക് മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ചേര്‍ത്ത് നന്നായി ഇളക്കുക. കുറച്ചു നേരം മൂടി വയ്ക്കുക. പിന്നെ തീ കുറച്ചു വച്ച്‌ ഇളക്കി കൊടുത്തു നന്നായി പെരട്ടി എടുക്കുക. നാടന്‍ കോഴി ആണ് നല്ലത്.