അ​മൃ​ത്‌​സ​രി​ ​ഫി​ഷ്

ചേ​രു​വ​കള്‍
ദ​ശ​ക​ന​മു​ള്ള​ ​മീ​ന്‍……………..600​ ​ഗ്രാം
ക​ട​ല​മാ​വ്…………..​ഒ​രു​ക​പ്പ്
മു​ള​കു​പൊ​ടി………….​ഒ​രു​ടേ.​സ്‌​പൂണ്‍
വി​നാ​ഗി​രി,​ ​തൈ​ര്………….​അ​ര​ക്ക​പ്പ് ​വീ​തം
എ​ണ്ണ……………….​വ​റു​ക്കാന്‍
ഉ​പ്പ്…………………​പാ​ക​ത്തി​ന്
ഇ​ഞ്ചി​ ​അ​ര​ച്ച​ത്……………..2​ ​ടേ.​സ്‌​പൂണ്‍
വെ​ളു​ത്തു​ള്ളി​ ​അ​ര​ച്ച​ത്………………..2​ ​ടേ.​സ്‌​പൂണ്‍
നാ​ര​ങ്ങാ​നീ​ര്………………​ഒ​രു​ ​ടേ.​സ്‌​പൂണ്‍
മു​ട്ട…………​ഒ​ന്ന്
ചാ​ട്ട് ​മ​സാ​ല……………..​ഒ​രു​ ​ടീ.​സ്‌​പൂണ്‍
നാ​ര​ങ്ങാ​വ​ള​യ​ങ്ങ​ള്‍……………​കു​റ​ച്ച്‌
ത​യ്യാ​റാ​ക്കു​ന്ന​വി​ധം
മീ​ന്‍​ ​ക​ഴു​കി​ ​വൃ​ത്തി​യാ​ക്കി​ ​ഒ​ന്ന​ര​ ​ഇ​ഞ്ച് ​ക്യൂ​ബു​ക​ളാ​ക്കി​ ​വ​യ്‌​ക്കു​ക.​ ​ഇ​ത് ​വി​നാ​ഗി​രി​യി​ല്‍​ 20​ ​മി​നി​ട്ട് ​ഇ​ട്ട് ​വ​യ്‌​ക്കു​ക.​ ​ഇ​നി​ ​ഇ​ത് ​കോ​രി​ ​വ​യ്‌​ക്കു​ക.​ ​ക​ട​ല​മാ​വ്,​ ​തൈ​ര്,​ ​മു​ട്ട,​ ​ഉ​പ്പ്,​നാ​ര​ങ്ങാ​നീ​ര്,​ ​മു​ള​കു​പൊ​ടി,​ ​ഇ​ഞ്ചി​ ​-​ ​വെ​ളു​ത്തു​ള്ളി​ ​പേ​സ്റ്റ് ​എ​ന്നി​വ​ ​ചേ​ര്‍​ക്കു​ക.​ ​ഈ​ ​ബാ​റ്റ​റി​ല്‍​ ​മീ​ന്‍​ ​ക​ഷ​ണ​ങ്ങ​ള്‍​ ​ഇ​ട്ട് ​ന​ന്നാ​യി​ള​ക്കി​ 15​ ​മി​നി​ട്ട് ​വ​യ്‌​ക്കു​ക. എ​ണ്ണ​ ​ഒ​രു​ ​പാ​നി​ല്‍​ ​ഒ​ഴി​ച്ച്‌ ​ചൂ​ടാ​ക്കു​ക.​ ​​ ​ഇ​തി​ല്‍​ ​മീ​ന്‍​ ​ക​ഷ​ണ​ങ്ങ​ള്‍​ ​കു​റെ​ശ്ശെ​യാ​യി​ ​നി​ര​ത്തി​ ​ഇ​രു​വ​ശ​വും​ ​പൊ​ന്‍​നി​റ​മാ​ക്കി​ ​കോ​രു​ക.​ ​ഇ​വ​ ​വി​ള​മ്ബാ​നു​ള്ള​ ​പ്ലേ​റ്റി​ലേ​ക്ക് ​മാ​റ്റി​ ​മീ​തെ​ ​ചാ​ട്ട് ​മ​സാ​ല​ ​വി​ത​റി​ ​നാ​ര​ങ്ങാ​ ​വ​ള​യ​ങ്ങ​ള്‍​ ​വ​ച്ച്‌ ​അ​ല​ങ്ക​രി​ച്ച്‌ ​വി​ള​മ്ബു​ക.