ഖത്തറില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. പൊതുജനാരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

രാജ്യത്ത് ഇന്ന് പുതുതായി 460 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 423 കേസുകള്‍ സമ്പര്‍ക്കം വഴി പിടിപെട്ടതാണ്. അതേസയം, 37 കേസുകള്‍ കണ്ടെത്തിയത് രാജ്യത്തിന് പുറത്തു നിന്നും എത്തിയവരിലാണ്.

കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 412 പേര്‍ കൂടി കൊവിഡില്‍ നിന്നും സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 153,219 ആയി.