അര്‍ജുന്‍ അശോകന്റെ പുതിയ ചിത്രം ‘ഉള്‍ഫിന്റെ’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് വൈകിട്ട് ആറിന് പുറത്തുവിടും.തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ നടന്‍ ഫഹദ് ഫാസിലാണ് പോസ്റ്റര്‍ റിലീസ് ചെയ്യുക. ഷാജി അസീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അര്‍ജുനെ കൂടാതെ സംയുക്ത മേനോന്‍, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദാമര്‍ ഫിലിംസിന്റെ ബാനറില്‍ സന്തോഷ് ദാമോദരനാണ് സിനിമ നിര്‍മിക്കുന്നത്. ഇന്ദു ഗോപന്‍ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ഫായിസ് സിദ്ദിഖ്, എഡിറ്റര്‍: നൗഫല്‍ അബ്ദുള്ള, മ്യൂസിക്: രഞ്ജിന്‍ രാജ്, വസ്ത്രാലങ്കാരം: മഞ്ജുഷ, ആര്‍ട്:ജ്യോതിഷ് ശങ്കര്‍, കണ്‍ട്രോളര്‍: ജിനു പികെ.