മുണ്ടക്കയം : ഇന്ത്യയില്‍ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണവിധേയമായെങ്കിലും, കേരളത്തില്‍, പ്രതേകിച്ചു കോട്ടയം ജില്ലയില്‍, കോവിഡ് രോഗബാധ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്.

മുണ്ടക്കയം കുടുംബാരോഗ്യകേന്ദ്രത്തില്‍ ഇന്ന് 151 പേര്‍ക്ക് നടത്തിയ കോവിഡ് പരിശോധനയില്‍ 49 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

മുണ്ടക്കയം പഞ്ചായത്തില്‍ നിന്നും 29 പേര്‍ക്ക്, കൂട്ടിക്കല്‍ 6, കൊക്കയാര്‍ 2, കോരുത്തോട് 6 , പാറത്തോട് 4, പെരുവന്താനം 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം.