ബ്രാംപ്ടൺ ∙ മലയാളി ആർട്സ് ആൻഡ് സ്പോർട് ക്ലബ് (മാസ്ക്) വാർഷികവും പുതുവൽസരാഘോഷവും ജനുവരി 16 ശനിയാഴ്ച നടക്കും. വൈകിട്ട് ആറ് മുതൽ ഏഴര വരെയാണ് വെർച്വൽ ആഘോഷം.

പാട്ടും നൃത്തവും സ്കിറ്റും ഉൾപ്പെടെയുള്ള കലാപരിപാടികളാണ് പ്രത്യേക ആകർഷണം. ക്വിസ്, ഗയിംസ് മൽസരങ്ങളുമുണ്ടാകും. പുതുവൽസര ആഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്ന മുഴുവൻ കുട്ടികൾക്കും, ഏറ്റവും കൂടുതൽ അംഗങ്ങൾ പങ്കെടുക്കുന്ന പരിപാടിക്കും സമ്മാനമുണ്ടാകും. പ്രസിഡന്റ് നിഷാദ് എൽദോസ്, സെക്രട്ടറി ജയിംസ് വർഗീസ് തുടങ്ങിയവർ പ്രസംഗിക്കും.

ആഘോഷത്തിലുടനീളം പങ്കെടുക്കുന്ന കുടുംബങ്ങളിൽനിന്നും സമ്മാനർഹരെ കണ്ടെത്തും. അഞ്ഞൂറോളം ഡോളറിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് സംഘാടക സമിതിക്കുവേണ്ടി സന്തോഷ് ശ്രീകുമാർ, ജേക്കബ് ജോൺ എന്നിവർ അറിയിച്ചു. ജോബി പീറ്റർ, രാകേഷ് പുത്തലത്ത്, കെ. പി. സുധാകരൻ, എൽദോസ് കെ. ജോസ് തുടങ്ങിയവർ നേതൃത്വം നൽകും. മാസ്ക് മലയാളി വനിതാ മൽസര ജേതാവ് മിഥു തെരേസ മാത്യു ആണ് അവതാരക.