ജോയിച്ചന്‍ പുതുക്കുളം
വാന്‍കൂവര്‍: കേരളകള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് കൊളംബിയയുടെ (KCABC)  2020 ലെ ക്രിസ്മസ് ആഘോഷപരിപാടികള്‍ ഡിസംബര്‍ പതിനെട്ടാം തീയതി വെള്ളിയാഴ്ച 8 മണിക്ക് KCABC Facebook Live ലൂടെ നടത്തി. Al Rufian Entertainment Channel & Cochin Tarang  Beats Orchestra എന്നിവര്‍ ചേര്‍ന്നൊരുക്കിയ ഗാനസധ്യയില്‍ വൈക്കം വിജയലക്ഷ്മി, നിഖില്‍ മാത്യു, Al Rufian എന്നീ പ്രശസ്തരായ പിന്നണിഗായകര്‍ പങ്കെടുത്തു.
Team Canadian Tales ഒരുക്കിയ സിനിമാറ്റിക് ഡാന്‍സ്, Pseutopia Music Band, USA അവതരിപ്പിച്ച ക്രിസ്മസ് ഗാനം എന്നിവയും ഉണ്ടായിരുന്നു.
ആസ്വാദ്യകരമായ ഈഗാനസന്ധ്യയിലും കലാപരിപാടികളിലും കാനഡയില്‍ നിന്നും ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്നും അനേകായിരങ്ങള്‍ ഫേസ്ബുക്ക് ലൈവിലൂടെ പരിപാടികള്‍ വീക്ഷിച്ചു.
ഈവര്‍ഷം 14 പേര്‍ അടങ്ങിയ കെ.സി.എ.ബി.സി ബോര്‍ഡ് കോവിഡ് 19 മഹാമാരിയുടെ ്രപതിസന്ധിഘട്ടത്തിലും അനേകംപരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയതായി ഭാരവാഹികള്‍ അറിയിച്ചു. സെക്രട്ടറി സത്യമൂര്‍ത്തി സ്വാഗതം അറിയിച്ചു. പ്രസിഡന്റ് രാജശ്രീ നായര്‍ നന്ദി അറിയിച്ചു. സ്‌നേഹ ഫിലിപ്പ്, ഐശര്യ അജയ് എന്നിവര്‍ അവതാരകര്‍ ആയിരുന്നു.

ജോസഫ് ജോണ്‍ കാല്‍ഗറി അറിയിച്ചതാണിത്.