ന്യുഹൈഡ് പാര്‍ക്ക്, ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് പോലീസ് ഡിറ്റക്ടീവ് ബിജു മാത്യുവിന്റെ ഭാര്യ ലീന മാത്യു (37) ന്യു ഹൈഡ് പാര്‍ക്കില്‍ നിര്യാതയായി. പ്ലെയിന്‍വ്യൂ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റാണ്. കുറച്ച് നാളായി രോഗബാധിതയായിരുന്നു.
റാന്നി സ്വദേശി  എബ്രഹാം താന്നിക്കല്‍, ലിസമ്മ ദമ്പതികളുടെ മകളാണ്
എമിലി, മാദലിന്‍ , എവ്‌റി എന്നിവരാണ് മക്കള്‍. ന്യു യോര്‍ക്കിലുള്ള ലിജു, ലിജി എന്നിവര്‍ സഹോദരരാണ്.
അമിച്ചകരി വേങ്ങല്‍ ഹൌസില്‍   മാത്യു കോശിയുടെയും (രാജു) ഏലിയാമ്മയുടെയും പുത്രനാണ് ബിജു മാത്യു. ബെട്‌സി (ഒറിഗണ്‍) ബോബി (യു.എന്‍) എന്നിവര്‍ സഹോദരരാണ്
പൊതുദര്‍ശനം ഡിസം 27  ഞായര്‍ നാല് മുതല്‍ എട്ടു വരെ: പാര്‍ക്ക് ഫ്യുണറല്‍ ചാപ്പല്‍ 2175 Jericho Turnpike, New Hyde Park, NY 11040
സംസ്കാര ശുശ്രുഷ ഡിസംബര്‍ 28  തിങ്കള്‍ രാവിലെ 9  മണി: എപ്പിഫനി മാര്‍ത്തോമ്മാ ചര്‍ച്ച് 103-10 104th St, Ozone Park, NY 11417
വിവരങ്ങള്‍ക്ക്: 929 273 3470.