യു.എ.ഇ ദേശീയദിനത്തിന്റെ ഭാഗമായി അബുദാബിയില്‍ ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ചൊവ്വാഴ്‌ച രാവിലെ 7.59 മുതല്‍ ശനിയാഴ്‌ച വരെയാണിതെന്ന് അബുദാബി മുനിസിപ്പാലിറ്റി സമഗ്ര ഗതാഗത കേന്ദ്രം അറിയിച്ചു.

അനുവദനീയമല്ലാത്ത സ്ഥലങ്ങളിലും ഗതാഗതക്കുരുക്കുണ്ടാക്കും വിധവും വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് വകുപ്പ് മുന്നറിയിപ്പ് നല്‍കി. രാത്രി 9 മണി മുതല്‍ രാവിലെ 8 മണി വരെ റസിഡന്‍സ് പാര്‍ക്കിങുകളില്‍ അനുമതിയില്ലാത്ത വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. ഇത്തരം സ്ഥലങ്ങളില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ക്ക് 200 ദിര്‍ഹം പിഴ ചുമത്തും.