അബുദാബി: യുഎഇയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1252 പേര്‍ക്ക്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,66,502 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,48,245 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. യുഎഇയില്‍ ഇതുവരെ 1,66,502 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 1,53,449 പേരും രോഗമുക്തരായി.

രണ്ട് കോവിഡ് മരണങ്ങള്‍ കൂടി രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ കോവിഡ് മരണസംഖ്യ 569 ആയി. നിലവില്‍ 569 കോവിഡ് രോഗികളാ യുഎഇയില്‍ ചികിത്സയിലുള്ളത്. 1.60 കോടിയിലധികം കോവിഡ് പരിശോധനകള്‍ ഇതുവരെ രാജ്യത്ത് നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുള്ളത്. യുഎഇ ദേശീയ ദിനവും സ്‍മരണ ദിനവും പ്രമാണിച്ചുള്ള അവധി ദിവസങ്ങള്‍ വരാനിരിക്കുന്നതിനാല്‍ കോവിഡ് സുരക്ഷാ നടപടികളില്‍ വീഴ്‍ച വരുത്തരുതെന്നാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.