സൂറിച്ച്‌: വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത പ്രസവാവധി എന്ന നിര്‍ദേശവുമായി ലോക ഫുട്‌ബോള്‍ സംഘടനയായ ഫിഫ. കൂടുതല്‍ സ്ത്രീകള്‍ ഫുട്‌ബോള്‍ കളിക്കുന്നത് കാണാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു, എന്നാല്‍ അതേസമയം അവര്‍ക്ക് ഒരു കുടുംബവുമുണ്ട്..’ ഫിഫയുടെ ചീഫ് വുമന്‍സ് ഫുട്‌ബോള്‍ ഓഫീസര്‍ സരായ് ബരേമാന്‍ വ്യക്തമാക്കി.

പ്രസവാവധി ഉള്‍പ്പെടെയുള്ള നിരവധി പരിഷ്‌കാരങ്ങള്‍ ഫിഫ കൗണ്‍സിലിന്റെ അംഗീകാരത്തിനായി മുന്നോട്ട്‌വയ്ക്കുമെന്ന് സംഘടന വ്യക്തമാക്കി. ഇത് 211 അംഗ ഫെഡറേഷനുകളിലുടനീളം ഉടനടി ബാധമാക്കും.

നിര്‍ബന്ധിത പ്രസവാവധി സമയത്ത് കളിക്കാര്‍ക്ക് അവരുടെ കരാര്‍ ശമ്ബളത്തിന്റെ മൂന്നില്‍ രണ്ട് ഭാഗവും ഉറപ്പുനല്‍കുന്നു. ഒരു വനിതാ താരങ്ങളും ഒരിക്കല്‍ പോലും ശര്‍ഭിണയാകുന്നതിനെ തുടര്‍ന്ന് ഒരു പോരായ്മയും അനുഭവിക്കരുതെന്നും ചൂണ്ടിക്കാട്ടി.