കൊച്ചി : മഹാരാഷ്ട്ര മുൻ ഗവർണറും, മുതിർന്ന കോൺഗ്രസ് നേതാവുമായ കെ. ശങ്കരനാരായണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പക്ഷാഘാതം ഉണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.

ഉച്ചയോടെയാണ് അദ്ദേഹത്തിന് പക്ഷാഘാതം അനുഭവപ്പെട്ടത്. ഉടനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീടാണ് വിദഗ്ധ ചികിത്സയ്ക്കായാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.