മലപ്പുറം ജില്ലയില്‍ ഇന്ന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത് 776 പേര്‍ക്ക്. വിദഗ്ധ ചികിത്സയ്ക്ക് ശേഷം 497 പേര്‍ ഇന്ന് രോഗമുക്തരായി. ഇതുവരെ ജില്ലയില്‍ രോഗമുക്തരായവര്‍ 55,251 പേരാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 734 പേര്‍ രോഗബാധിതരായി.

29 പേര്‍ ഉറവിടമറിയാതെ രോഗബാധിതരായവരാണ്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍‍ക്കും രോഗം സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ ഒമ്പത് പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

അതേസമയം കേരളത്തില്‍ ഇന്ന് 5792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. മലപ്പുറം 776, കൊല്ലം 682, തൃശൂര്‍ 667, കോഴിക്കോട് 644, എറണാകുളം 613, കോട്ടയം 429, തിരുവനന്തപുരം 391, പാലക്കാട് 380, ആലപ്പുഴ 364, കണ്ണൂര്‍ 335, പത്തനംതിട്ട 202, ഇടുക്കി 116, വയനാട് 97, കാസര്‍ഗോഡ് 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 56,157 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.31 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 55,54,265 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.